ഐആര്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഡിഎസ്​പിയുമായി വിവാഹം; അറസ്റ്റ്

sreshtha
SHARE

ഉത്തര്‍ പ്രദേശില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹത്തട്ടിപ്പ്. ഡിഎസ്പി ശ്രേഷ്ഠ താക്കൂറാണ് തട്ടിപ്പിന് ഇരയായത്. ജോലിയിലെ കൃത്യതയിലൂടെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ലേഡി സിംഹം എന്ന് അറിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയാണ് തട്ടിപ്പിന് ഇരയാവുകയും തുടര്‍ന്നു വിവാഹ മോചിതയാവുകയും ചെയ്തത്. 

2018 ലാണു മാട്രിമോണിയിലൂടെ പരിചയപ്പെട്ട രോഹിത് താജ് എന്ന യുവാവിനെ ശ്രേഷ്ഠ വിവാഹം ചെയ്തത്. 2012 ഐപിഎസ് ബാച്ചുകാരിയായിരുന്നു ശ്രേഷ്‌ഠയോട് താന്‍ 2008 ഐആര്‍സ് ബാച്ചാണെന്നായിരുന്നു രോഹിത് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ ശ്രേഷ്ഠ അന്വേഷണം നടത്തിയതോടെ യഥാര്‍ത്ഥ രോഹിത് താജ് തന്‍റെ ഭര്‍ത്താവല്ലെന്നും മറ്റൊരാളുടെ പേരില്‍ താന്‍ പറ്റിക്കപ്പെട്ടുവെന്നും മനസിലാക്കി. കള്ളത്തരം മനസിലായെങ്കിലും ശ്രേഷ്ഠ ഇക്കാര്യം പുറത്തുപറഞ്ഞില്ലായിരുന്നു.  എന്നാല്‍ തന്‍റെ പേരില്‍ മറ്റുള്ളവരേയും ഇയാള്‍ പറ്റിക്കുകയാണെന്നു മനസിലാക്കിയതോടെ ശ്രേഷ്ഠ വിവാഹ മോചനത്തിലേക്ക് കടക്കുകയായിരുന്നു. വിവാഹമോചനത്തിന് ശേഷവും ഇയാള്‍ രോഹിത് താജ് എന്ന പേരില്‍ തട്ടിപ്പ് തുടര്‍ന്നതോടെയാണ് ശ്രേഷ്ഠ ഇയാളുടെ പേരില്‍ കേസെടുത്തത്. യുവാവിനെ അറസ്‌റ്റ് ചെയ്‌തു. അന്വേഷണം തുടരുകയാണ്.

Marriage scam by pretending to be an IRS officer in Uttar Pradesh

MORE IN INDIA
SHOW MORE