സ്പൈസ്ജെറ്റില്‍ കൂട്ട പിരിച്ചുവിടല്‍; 1,400 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവും

spicejet-layoff
SHARE

1,400 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി സ്പൈസ്ജെറ്റ്. പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്പൈസ് ജെറ്റ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 9,000ഓളം ജീവനക്കാരാണ് സ്പൈസ്ജെറ്റിലുള്ളത്. 

മൊത്തം ജീവനക്കാരുടെ 15 ശതമാനം വരുന്ന ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ നീക്കം. ജീവനക്കാരുടെ ശമ്പളമായി 60 കോടി രൂപയാണ് കമ്പനിക്ക് ചെലവ് വരുന്നത്. പല ജീവനക്കാര്‍ക്കും ജനുവരിയിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പിരിച്ചുവിടുന്നതായി അറിയിച്ചുള്ള ഫോണ്‍ കോളുകള്‍ പല ജീവനക്കാര്‍ക്കും ലഭിച്ചുകഴിഞ്ഞു.

30 വിമാനങ്ങളാണ് സ്പൈസ്ജെറ്റ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. അതില്‍ എട്ടെണ്ണം വിദേശ കമ്പനികളില്‍ നിന്ന് പാട്ടത്തിന് എടുത്തതാണ്. ചെലവ് ചുരുക്കി നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

2,200 കോടി രൂപയുടെ നിക്ഷേപം കണ്ടെത്താനുള്ള ലക്ഷ്യത്തിലാണ് സ്പൈസ്ജെറ്റ്. 2019ല്‍ സ്പൈസ്ജെറ്റില്‍ 16,000 ജീവനക്കാര്‍ ജോലി ചെയ്തിരുന്നു. 118 വിമാനങ്ങളുടം കമ്പനിയുടേതായി സര്‍വീസ് നടത്തിയിരുന്നു. 

1,400 employees will lose job in spicejet

MORE IN INDIA
SHOW MORE