ജോലി വാഗ്​ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; അറസ്​റ്റ്

Rajasthan
Image / India Today
SHARE

രാജസ്ഥാനില്‍ 20 സ​ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ സിരോഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്​സണും  മുന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ കമ്മീഷണര്‍ക്കുമെതിരെ കേസ്. അങ്കന്‍വാടിയില്‍ ജോലി വാഗ്ദാനം ചെയ്​ത് 20 സ്ത്രീകളെ ബലാത്സംഗം ചെയ്​ത കേസിലാണ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്​സണ്‍ മഹേന്ദ്ര മേവാഡക്കും മുന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍കമ്മീഷണര്‍ മഹേന്ദ്ര ചൗധരിക്കുമെതിരെ കേസെടുത്തത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. 

മാസങ്ങള്‍ക്കു മുമ്പാണ് അങ്കണവാടിയില്‍ ജോലി നല്‍കാമെന്ന് ഇവര്‍ വാഗ്​ദാനം ചെയ്തിരുന്നു. ജോലി തേടിയെത്തിയ സ്​ത്രീകളോട് സിരോഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ സ്ത്രീകള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ ക്യാമറയിലും പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നു. അഞ്ചു ലക്ഷം രൂപ തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഒരു സ്ത്രീ ഇരുവര്‍ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. 

Case against Sirohi Municipal Council Chairperson and former Municipal Council Commissioner

MORE IN INDIA
SHOW MORE