കമൽനാഥും മകനും ബിജെപിയിലേക്കെന്ന് സൂചന; അനുനയ ശ്രമങ്ങൾ തുടര്‍ന്ന് കോണ്‍ഗ്രസ്

kamal-nath
SHARE

മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥും മകൻ നകുൽ നാഥും രാജ്യസഭ എം പി  വിവേക് ​​തൻഖയും ബിജെപിയിലേക്കെന്ന് സൂചന. കമൽനാഥിന് രാജ്യസഭാ സീറ്റും മകന് ചിന്ദ്വാഡ ലോക്‌സഭ സീറ്റും മന്ത്രിപദവും ലഭിച്ചേക്കും. 13 ന് കമൽനാഥ് കോൺഗ്രസ് എം.എൽ.എമാരെ അത്താഴവിരുന്നിന് വിളിച്ചിട്ടുണ്ട്. അനുനയ ശ്രമങ്ങൾ കോൺഗ്രസും തുടരുകയാണ്.

പ്രതികരണം ഇങ്ങനെയെക്കെയാണെങ്കിലും കമൽനാഥിലൂടെ കോൺഗ്രസിനൊരുപ്രഹരം കൂടി നൽകാനൊരുങ്ങുകയാണ് ബിജെപി. മാർച്ച് മൂന്നിന് ന്യായ് യാത്ര മധ്യപ്രദേശിലേക്ക് കടക്കുമ്പോൾ കോൺഗ്രസിന്‍റെ മുഖമായ മുൻ മുഖ്യമന്ത്രി കമൽനാഥ്, മകനും ലോക്സഭ എം പിയുമായ നകുൽ നാഥ്, രാജ്യസഭ എം പി വിവേക് തൻഖ എന്നിവരെ മറുകണ്ടം ചാടിക്കാനാണ് നീക്കം. 

കമൽനാഥിന് രാജ്യസഭ സീറ്റും മകൻ നകുൽ നാഥിന് ചിന്ദ്വാര ലോക്സഭ സീറ്റും മന്ത്രിപദവുമാണ് ബിജെപി വാഗ്ദാനം.  കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മോഹൻ യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നദ്ദ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതാക്കളുടെ വരവ്  ചർച്ച ചെയ്തതായാണ് വിവരം. ഇതിനിടെ കമൽനാഥടക്കമുള്ളവരെ മുൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ ബിജെപിയിലേക്ക് ക്ഷണിച്ചു. സംസ്ഥാന ബി ജെ പി  നേതാക്കളുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. 

13 ന് കമൽനാഥ് എംഎൽഎമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചതോടെ കോൺഗ്രസ് അനുനയ ചർച്ചകൾ വേഗത്തിലാക്കി. രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് കമൽനാഥ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ചർച്ച അനുകൂലമായില്ലെന്നാണ് വിവരം. കഴിഞ്ഞയാഴ്ച  സംസ്ഥാനത്ത് നടന്ന കോൺഗ്രസ് റാലിയിൽ നകുൽ നാഥ് ചിന്ദ്വാരയിലെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചിരുന്നു.

Kamal Nath and son Nakul Nath may join BJP 

MORE IN INDIA
SHOW MORE