‘രാമന്‍റെയും രാഷ്ട്രത്തിന്‍റെയും കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല..’; കോണ്‍ഗ്രസിനെതിരെ ആചാര്യ കൃഷ്ണം

ram
SHARE

തുടര്‍ച്ചയായ അച്ചടക്കലംഘനത്തിനും, പാര്‍ട്ടിക്കെതിരെ നിരന്തരം സംസാരിച്ചതിനും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ആചാര്യ പ്രമോദ് കൃഷ്ണം കോണ്‍ഗ്രസിനെതിരെ വീണ്ടും രംഗത്ത്

രാഷ്ട്രത്തിന്‍റെയും രാമന്‍റെയും കാര്യത്തില്‍ വിട്ടുവീഴച്ചയില്ലെന്ന്, രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്ത് പ്രമോദ് കൃഷ്ണം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. 2019 ല്‍ കോണ്‍ഗ്രിസില്‍ നിന്നും ലക്നൗവില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 

അയോധ്യ രാമക്ഷേത്രവും പ്രതിഷ്ഠാച്ചടങ്ങുമായി ബന്ധപ്പെട്ട് ഈയിടെ കൃഷ്ണം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ആറ് വര്‍ഷത്തേയ്ക്കാണ് കൃഷ്ണത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട കുറിപ്പ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇറക്കി.

MORE IN INDIA
SHOW MORE