അച്ഛനും അമ്മയും എനിക്ക് വോട്ട് ചെയ്യില്ലെങ്കില്‍ 2 ദിവസം ഭക്ഷണം കഴിക്കരുത്’; കുട്ടികളോട് എംഎല്‍എ

santhosh-sivsena
SHARE

മാതാപിതാക്കള്‍ എനിയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ രണ്ടു ദിവസം ഭക്ഷണം കഴിക്കരുതെന്ന് കുട്ടികളോട് ശിവസേനാ എംഎല്‍എ. എംഎല്‍എയുടെ വാക്കുകള്‍ വലിയ വിവാദത്തിനാണ് തുടക്കമിട്ടത്.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടികളെ ഉപയോഗിക്കരുതെന്ന കമ്മീഷന്‍ റൂള്‍സ് വന്ന് ഒരാഴ്ചയ്ക്കകമാണ് ഈ വിവാദം. കലാംനൂറി എംഎല്‍എ സന്തോഷ് ബംഗാറാണ് കുട്ടികളോടുളള വാക്കിന്റെ പേരില്‍ വെട്ടിലായത്. 

ഹിംഗോളി ജില്ലയിലെ സില്ലാ പരിഷത് സ്കൂള്‍കുട്ടികളോടാണ് എംഎല്‍എയുടെ വാക്കുകള്‍. നിങ്ങളുടെ മാതാപിതാക്കള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എനിക്കായി വോട്ട് ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ രണ്ടു ദിവസം ഭക്ഷണം കഴിക്കരുതെന്നാണ് എംഎല്‍എ ആവശ്യപ്പെടുന്നത്. പത്തുവയസിനു താഴെയുള്ള കുട്ടികളോടാണ് എംഎല്‍എ തന്റെ ആവശ്യം മുന്നോട്ടുവെച്ചത്. രണ്ടുദിവസം ഭക്ഷണം കഴിക്കാതിരിക്കണമെന്നും മാതാപിതാക്കള്‍ കാരണം ചോദിക്കുമ്പോള്‍ സന്തോഷ് ബംഗാറിനു വോട്ട് ചെയ്താലേ കഴിക്കുള്ളൂ എന്നു മറുപടി പറയണമെന്നും എംഎല്‍എ കുട്ടികളെ ആവര്‍ത്തിച്ചു പഠിപ്പിച്ചുകൊടുക്കുന്നു. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ റൂള്‍സിനു വിരുദ്ധമാണ് ബംഗാറിന്റെ വാക്കുകളെന്നും നടപടി വേണമെന്നും എന്‍സിപിയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നു. ഇതുപോലെയുള്ള പ്രസ്താവനകളുടെ പേരില്‍ ബംഗാര്‍ നേരത്തെയും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. മോദി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്നാണ് കഴിഞ്ഞ മാസം ബംഗാര്‍ പറഞ്ഞ് വിവാദത്തിലായത്. 2022ല്‍ മിഡ് ഡേ മീല്‍ കാറ്ററിങ് മാനേജരുടെ മുഖത്തടിച്ചും ബംഗാര്‍ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. 

MLA Santhosh Bangar controvesial comments to the students

MORE IN INDIA
SHOW MORE