ഭാര്യക്കെതിരായ പരാതിയില്‍ കേസെടുത്തില്ല; എസ്പിയുടെ വീട്ടുമുറ്റത്തുവെച്ച് വിഷം കഴിച്ചു

police-up
SHARE

പൊലീസ് സൂപ്രണ്ടിന്റെ വീടിനു പുറത്തുവെച്ച് വിഷം കഴിച്ചയാള്‍ ഗുരുതരാവസ്ഥയില്‍. താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്ന കാരണത്താലാണ് ഇയാള്‍ വിഷം കഴിച്ചത്. ഭാര്യയ്ക്കെതിരായ പരാതിയിലാണ് പൊലീസ് കേസെടുത്തില്ലെന്ന ആരോപണം ഉയരുന്നത്.  അതേസമയം ഇയാള്‍ക്കെതിരെ ദിവസങ്ങള്‍ക്കുമുന്‍പ് ഭാര്യ ഒരു ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.യുപിയിലെ പിലിബിത്തിലാണ് സംഭവം. 

വിഷം കഴിച്ച പ്രദീപും ഇഷയും രണ്ടുമാസങ്ങള്‍ക്കു മുന്‍പാണ് വിവാഹം കഴിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇഷ തനിയ്ക്ക് അഞ്ചുലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ഇഷയ്ക്കെതിരെ പരാതി നല്‍കാനായി എസ് പി ഓഫീസിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് എസ് പിയുടെ വീട്ടിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

വിഷം കഴിച്ച പ്രദീപിനെ ഉടന്‍ തന്നെ എസ് പി അതുല്‍ശര്‍മയ്ക്കൊപ്പമുള്ള ജീവനക്കാരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Man consumes poison outside sp house in Philibhit

MORE IN INDIA
SHOW MORE