പ്രസാദത്തില്‍ എല്ലിന്‍ കഷ്ണമെന്ന് ഭക്തന്‍; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്രം അധികൃതര്‍

temple
SHARE

പ്രസാദത്തില്‍ നിന്ന് എല്ലുകഷണം കിട്ടിയെന്ന ഭക്തന്‍റെ പരാതിക്ക് പിന്നാലെ ആന്ധ്രാപ്രദേശിലെ ശ്രീശൈലം ക്ഷേത്രം അന്വേഷണത്തിന് ഉത്തരവിട്ടു. വെള്ളിയാഴ്ച്ച ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ നിന്നാണ് എല്ല് കിട്ടിയതെന്ന് പരാതി ഉയര്‍ന്നത്. പരാതി ഉണ്ടായതോടെ അടുക്കളയുടെയും ഭക്ഷണമുണ്ടാക്കുന്നതിന്‍റെയും വൃത്തി സംബന്ധിച്ച് പലരും ആശങ്ക പങ്കുവെച്ച് രംഗത്തെത്തി.

ഹരീഷ് റെഡ്ഡി എന്നയാളാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷം വാങ്ങിച്ച പ്രസാദത്തില്‍ എല്ല് കണ്ടെത്തിയത്. അപ്പോള്‍ തന്നെ സംഭവത്തെക്കുറിച്ച് ക്ഷേത്രത്തിന്‍റെ കാര്യാലയത്തില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു

MORE IN INDIA
SHOW MORE