15 ദിവസം; അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 12.8 കോടി രൂപ!

HIGHLIGHTS
  • ഇതുവരെയെത്തിയത് 30 ലക്ഷം ഭക്തര്‍
  • പ്രതിദിനം ശരാശരി രണ്ട് ലക്ഷത്തോളം പേരെത്തി
  • പ്രതിഷ്ഠാദിനത്തില്‍ വരുമാനം മൂന്ന് കോടി 17 ലക്ഷം രൂപ
PTI01_23_2024_000321A
**EDS: WITH STORY** Ayodhya: A massive crowd at the main gateway leading to the Ram temple complex, as it opened its doors to the general public a day after the consecration ceremony, in Ayodhya, Tuesday, Jan. 23, 2024. (PTI Photo/Kunal Dutt)(PTI01_23_2024_000321A)
SHARE

അയോധ്യയിലെ രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന് നല്‍കിയിട്ട് രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴേക്ക് വരുമാനം കോടികള്‍.  12.8 കോടി രൂപ ഇതിനകം കാണിക്കയായി മാത്രം ലഭിച്ചുവെന്നാണ് ക്ഷേത്രത്തിന്‍റെ കണക്കുകള്‍. 30 ലക്ഷം ഭക്തരാണ് പതിനഞ്ച് ദിവസത്തിനുള്ളില്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. പ്രതിദിനം ശരാശരി രണ്ടുലക്ഷം പേരെന്ന നിലയില്‍ എത്തിയെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. 

PTI01_21_2024_000465A

ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്ന അന്നാണ് ഏറ്റവുമധികം വരുമാനം ലഭിച്ചത്. മൂന്നുകോടി പതിനേഴ് ലക്ഷം രൂപയാണ് ജനുവരി 22ന് കാണിക്കയായി ലഭിച്ചത്. പിന്നീടുള്ള ഓരോദിവസവും ശരാശരി 40 മുതല്‍ 50ലക്ഷം രൂപ വരെ ലഭിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

India Hindu Temple

ക്ഷേത്രത്തില്‍ വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരപ്പെട്ടികള്‍ക്ക് പുറമെ ശ്രീകോവിലിലും നാല് ഭണ്ഡാരപ്പെട്ടികള്‍ വച്ചിട്ടുണ്ട്.  ഭണ്ഡാരപ്പെട്ടികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് പുറമെ ഓണ്‍ലൈനായും ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്നുണ്ട്. ഭണ്ഡാരപ്പെട്ടികളില്‍ നിക്ഷേപിക്കപ്പെടുന്ന പണം ബാങ്കുദ്യോഗസ്ഥരായ 11 പേരും ക്ഷേത്രം ട്രസ്റ്റംഗങ്ങളായ മൂന്നുപേരുമടങ്ങുന്ന സംഘമാണ് എണ്ണിത്തിട്ടപ്പെടുത്തുന്നത്. ഇതിന്‍റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി സിസിടിവി നിരീക്ഷണം ഉറപ്പുവരുത്താറുണ്ടെന്നും ക്ഷേത്രം അധികൃതര്‍ പറയുന്നു. 

Ram temple gets Rs 12.8 crore donation in 15 days

MORE IN INDIA
SHOW MORE