ദില്ലി ചലോ മാര്‍ച്ച്: കര്‍ഷകരെ അനുനയിപ്പിക്കാന്‍ നാളെ നിര്‍ണായക കൂടിക്കാഴ്ച

farmerstodelhi
SHARE

ദില്ലി ചലോ മാര്‍ച്ചുമായി മുന്നോട്ട് പോകുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളുമായി ചണ്ഡിഗഢില്‍ നാളെ നിര്‍ണായക കൂടിക്കാഴ്ച നടത്തും.  പ്രതിഷേധത്തെ നേരിടാന്‍ വന്‍ സന്നാഹമാണ് പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും ഒരുക്കിയിരിക്കുന്നത്. കേന്ദ്രത്തെ വിമര്‍ശിച്ചും കര്‍ഷകരെ പിന്തുണച്ചും കോണ്‍ഗ്രസ് രംഗത്തുവന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ് കര്‍ഷക സംഘടനകള്‍. നൂറ്റിയന്‍പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണ് ദില്ലി ചലോ മാര്‍ച്ചിന് സജ്ജമായിരിക്കുന്നത്. ഈ സംഘടനകളുമായി നാളെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. 

പഞ്ചാബ് –ഹരിയാന അതിർത്തികൾ അടച്ചു. പഞ്ച്കുളയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി ഇന്‍റര്‍നെറ്റ് നിരോധനം നിലവില്‍ വരും. പഞ്ചാബില്‍ വിവിധയിടങ്ങളില്‍നിന്ന് കര്‍ഷകര്‍ സമരത്തിനായി പുറപ്പെട്ടു. കർഷകരെ തടയാനുള്ള സംസ്ഥാന അതിർത്തികളിലെ പൊലീസ് സന്നാഹത്തെ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രിയങ്ക ഗാന്ധിയും വിമർശിച്ചു. ഹരിയാനയില്‍ കര്‍ഷകര്‍ സമരത്തിന് എത്തരുതെന്ന് ആവശ്യപ്പെട്ടുള്ള പൊലീസ് അനൗണ്‍സ്മെന്‍റ് വിവാദമായിട്ടുണ്ട്. 

MORE IN KERALA
SHOW MORE