മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഒളിവിലായിരുന്ന അച്ഛന്‍ പിടിയില്‍

gang-rape
SHARE

മഹാരാഷ്ട്രയില്‍ മകളെ പീഡിപ്പിച്ച് ഭര്‍ഗിണിയാക്കിയ അച്ഛന്‍ മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. 53കാരനായ നാലസോപാര എന്നയാളാണ് പിടിയിലായത്.  ഇയാള്‍ മകളെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയുരുന്നു. പീഡനത്തെ തുടര്‍ന്ന് ഇരുപത്തിരണ്ടുകാരി ഗര്‍ഭിണിയായി. 

ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്നതും പതിവായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. നിരന്തരമായ മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പോകുകയും ചെയ്തു. 2021 മുതല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ പീഡനം തുടര്‍ന്നു.

ഇതിനിടയില്‍ പെണ്‍കുട്ടി ക്ഷയരോഗ ബാധിതയായി. നവംബറില്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരണപെടുകയായിരുന്നു. മകളുടെ മരണത്തിന് പിന്നാലെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ അമ്മ തന്നെ അച്ഛനെതിരെ പരാതിയും നല്‍കി. പരാതി നല്‍കിയിതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മുംബൈയില്‍ ഒളിവില്‍ കഴിയവെ ക്രൈംബ്രഞ്ചാണ് ഇയാളെ പിടികൂടിയത്. 

MORE IN INDIA
SHOW MORE