മോദി അദ്ദേഹത്തെ ആദരിച്ചു, ഗാന്ധി കുടുംബം ഉപയോഗിച്ചു; റാവുവിന്‍റെ ചെറുമകന്‍

NV-Subhash
SHARE

മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന് ഭാരതരത്ന പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ വിമര്‍ശനവുമായി ചെറുമകന്‍ എന്‍.വി.സുഭാഷ്. നരസിംഹ റാവു കോൺഗ്രസ് പാർട്ടിക്കാരനാണെങ്കിലും പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ആദരിച്ചുവെന്നും ഇപ്പോള്‍ താന്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും എന്‍.വി.സുഭാഷ് പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പരാജയങ്ങളില്‍  നരസിംഹ റാവുവിനെ  ഒരു കവചമായി ഗാന്ധി കുടുംബം ഉപയോഗിച്ചുവെന്നും സുഭാഷ് എഎന്‍ഐയോടു പറഞ്ഞു.

'പി.വി.നരസിംഹ റാവു കോൺഗ്രസ് പാർട്ടിക്കാരനാണെങ്കിലും പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ആദരിച്ചു. ഇപ്പോള്‍ ഞാന്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്, പ്രത്യേകിച്ച് ഗാന്ധി കുടുംബത്തെ. ഭാരത രത്ന  കൊടുക്കുന്നത് പോട്ടെ, എന്ത് അവാര്‍ഡാണെങ്കിലും പോട്ടെ, 2004 മുതൽ 2014 വരെ കേന്ദ്രത്തിൽ യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ കോണ്‍ഗ്രസിന്‍റെ പരാജയങ്ങളില്‍  നരസിംഹ റാവുവിനെ  ഒരു കവചമായി ഉപയോഗിക്കുകയാണ് ഗാന്ധി കുടുംബം ചെയ്തത്,' എന്‍.വി.സുഭാഷ് പറഞ്ഞു. 

പരസിംഹറാവുവിനൊപ്പം മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങ്ങിനും കൃഷി ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥനും ഭാരതരത്ന പ്രഖ്യാപിച്ചിരുന്നു. മൂന്നുപേര്‍ക്കും മരണാനന്തരബഹുമാതിയായാണ് ഭാരതരത്ന നല്‍കുന്നത്.  

PV Narasimha Raos Grandson criticizes Congress and Gandhi family

MORE IN INDIA
SHOW MORE