'മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ നിന്നും നീക്കണം'; വാദം കേള്‍ക്കാന്‍ സുപ്രീം കോടതി

Supreme Court of India
SHARE

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹരജി നല്‍കിയത്. ഏപ്രില്‍ 29നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജി പരിഗണിക്കും. ജസ്​റ്റിസ് സഞ്ജീവ് ഖന്ന, ജസ്​റ്റീസ് ദീപക് ദത്ത എന്നിവുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. 

കേശവാനന്ത ഭാരതി കേസിന്‍റെ വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്ന അടിസ്ഥാന ഘടനാ സിദ്ധാന്തത്തിന്‍റെ ലംഘനമാണ് ഈ രണ്ട് വാക്കുകളെന്ന് ഹരജിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി വാദിച്ചു. 1976ല്‍ അടിയന്തരാവസ്ഥക്കാലത്ത് 42–ാം ഭേദഗതിയിലൂടെ ആമുഖത്തിലേക്ക് കൂട്ടിച്ചേര്‍ത്തതാണ് ഈ രണ്ട് വാക്കുകള്‍. സോഷ്യലിസവും മതേതരത്വവും ഭരണഘടനാ ശില്‍പികള്‍ തള്ളിക്കളഞ്ഞതാണ്. ഇത് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കലാണെന്നും അവര്‍ ആരോപിച്ചു. ജനാധിപത്യ ഭരണത്തില്‍ സോഷ്യലിസവും മതേതരത്വവും അവതരിപ്പിക്കാന്‍ ഭരണഘടന ശില്‍പികള്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ആര്‍ട്ടിക്കിള്‍ 368 പ്രകാരം പാര്‍ലമെന്‍റിന്‍റെ ഭേദഗതി അധികാരത്തിന് അതീതമാണ് ഇത്തരമൊരു കൂട്ടിച്ചേര്‍ക്കലെന്നും സ്വാമി പറഞ്ഞു. 

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അടിസ്ഥാനസവിശേഷതയാണെന്ന് ചൂണ്ടിക്കാണിച്ച് സ്വാമിയുടെ ഹരജിക്കിതിരെ ബിനോയ് വിശ്വം എംപി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

Petition demanding the removal of secularism and socialism from preamble

MORE IN INDIA
SHOW MORE