'ഐഎഎസ് പരീക്ഷ ജയിച്ചു; തെളിവായി പത്രവാര്‍ത്ത'; കള്ളം പറഞ്ഞ് വിവാഹം

marriage-calicut
SHARE

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചെന്ന് അവകാശപ്പെട്ട് വിവാഹ തട്ടിപ്പ് നടത്തി യുവാവ്. 2023ലെ യുപിഎസ്​സി മെയിന്‍ പരീക്ഷ പാസായി അഭിമുഖ പരീക്ഷക്കായി കാത്തിരിക്കുന്നു എന്ന് വധുവിന്റെ വീട്ടുകാരെ പറഞ്ഞ് പറ്റിച്ചാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് വിവാഹം നടത്തിയത്. 

ഉത്തര്‍പ്രദേശിലെ മാദേഗഞ്ചിലാണ് സംഭവം. സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി അവകാശപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥയെയാണ് വിജയ് സിങ് എന്നയാള്‍ വിവാഹം ചെയ്തത്. വധുവിനേയും വീട്ടുകാരേയും വിശ്വസിപ്പിക്കാനായി ഇയാള്‍ വ്യാജ പത്രവാര്‍ത്ത ഉള്‍പ്പെടെയുള്ള രേഖകളും സൃഷ്ടിച്ചു. 

ഒടുവില്‍ വിജയ് സിങ്ങിന്റെ നുണകള്‍ തിരിച്ചറിഞ്ഞ് ഭാര്യ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആരംഭിച്ചപ്പോള്‍ ഇയാള്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. സംഭവത്തില്‍ ഭാര്യയുടെ പരാതിയില്‍ വിജയ് സിങ്ങിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

2023ലായിരുന്നു ഇവരുടെ വിവാഹം. വിജയ് സിങ്ങിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ ഉഴ്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജന്മനാടായ ഗോണ്ടയില്‍ ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ ഉണ്ടെന്നും പൊലീസ് കണ്ടെത്തി. 

Man lies about clearing civil service to trick woman into marriage

MORE IN INDIA
SHOW MORE