തുളച്ചു കയറുന്ന തണുപ്പ്; വിവിധ സ്റ്റൈലുകളിലെ കോട്ടുകളിട്ട് നേതാക്കന്മാര്‍

delhi-coat
SHARE

ഡല്‍ഹിയിലെ തണുപ്പിനെ അതിജീവിക്കാന്‍ വിവിധ സ്റ്റൈലുകളിലെ കോട്ടുകളിട്ടാണ് നേതാക്കന്‍മാര്‍ സമരത്തിനിറങ്ങിയത്.  പത്തുഡിഗ്രി തണുപ്പില്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് കരുതി നടന്നവരും കേരള ഹൗസിലെ കാഴ്ചകളായി.  

തണുപ്പ് തുളച്ചുകയറന്നുണ്ടെങ്കില്‍ രാവിലത്തെ നടത്തത്തിന് അതൊന്നും എ കെ ശശീന്ദ്രന് തടസമായില്ല.  ശരീരമാകെ മൂടുന്ന  സ്റ്റൈലന്‍ കോട്ടിട്ട്  വനം മന്ത്രി. ഈ തണുപ്പൊന്നും അത്ര കാര്യമല്ലെമല്ലെന്ന കൂസലില്‍  വി എന്‍ വാസവന്‍.  മന്ത്രി കെ കൃഷ്ണകുട്ടിയുടെ നില്‍പ്പ് കണ്ടാല്‍ പാലക്കാട്ടേ ചൂടിലാണോ ഡല്‍ഹിയിലെ തണുപ്പിലാണോ എന്ന് ആര്‍ക്കും സംശയം തോന്നും. ഇതിനിടെയിലും എസ് എഫ് ഐ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന ടീച്ചറായി കെ കെ ശൈലജ.  പാര്‍ട്ടിയില്‍ കരുത്തനായ ഇ പി ജയരാജന്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്ത് തന്നെയാണ് തണുപ്പില്‍ പുറത്തേക്കിറങ്ങിയത്

ഇതൊക്കെ എത്ര കണ്ടതാണ് എന്ന  രീതിയില്‍ നാട്ടിലെ പോലെ ചെരുമ്പിമിട്ട് മുട്ടടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദന്‍ രാവിലെ സമരപന്തല്‍ കാണാനിറങ്ങിയത്.  കൈകെട്ടി എ.സി മൊയ്തീനും തലയില്‍ ക്യാപ് ഇട്ട ഇ ചന്ദ്രശേഖരനും തണുപ്പിനെ പ്രതിരോധിച്ചു. തണുപ്പിനെ വകവെയ്ക്കാതെ നടന്ന  എം. എം മണിക്ക് കെ ടി ജലീലിന്‍റെ സ്നേഹം .   ഡല്‍ഹിയില്‍ എം.പിമാരായിരുന്ന  എം ബി രാജേഷും കെ എന്‍ ബാലഗോപാലും പി രാജീവുമൊക്കെ ഡല്‍ഹി അനുഭവത്തില്‍ കരുത്തില്‍ സമര രംഗത്ത് നിറ‍ഞ്ഞ നിന്നു 

kerala house leaders coat video

MORE IN INDIA
SHOW MORE