‘എല്ലാത്തിനും കാരണം കേന്ദ്രത്തിന്‍റെ കടം’; കടന്നാക്രമിച്ച് കേരളം സുപ്രീംകോടതിയില്‍

finance
SHARE

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തിന്‍റെ  ധനകാര്യമാനേജ്മെന്‍റിന്‍റെ പാളിച്ചയെന്ന കേന്ദ്രത്തിന്‍റെ വാദം തള്ളി സുപ്രീംകോടതിയില്‍ കേരളം മറുപടി സമര്‍പ്പിച്ചു. രാജ്യത്തിന്‍റെ പൊതുകടത്തിൽ 60 ശതമാനം കേന്ദ്രത്തിന്‍റേതാണെന്നും  1.75 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്‍റേത് എന്നും മറുപടിയില്‍ പറയുന്നു. നികുതി വിഹിതം ലഭിക്കേണ്ടത് സംസ്ഥാനത്തിന്‍റെ അവകാശമാണൈന്നും അറ്റോര്‍ണി ജനറലിന്‍റെ  വാദത്തിന് കേരളം മറുപടി നല്‍കി.

സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നു കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ അനുവദിക്കുന്നില്ല എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയിലെ വാദങ്ങള്‍ക്ക് കേന്ദ്രധനകാര്യമന്ത്രാലയം നല്‍കിയ മറുപടി തള്ളിക്കൊണ്ടും കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ കടന്നാക്രമിച്ചുമാണ്  കേരളത്തിന്‍റെ മറുപടി.  കേരളത്തിന്‍റെ ഹര്‍ജിയിലെ വസ്തുത മറക്കുന്നതിന്  തെറ്റിദ്ധാരണ പരത്തുന്ന വാദങ്ങള്‍ കേന്ദ്രം ഉയര്‍ത്തുന്നതിനാണ് കേരളം ചൂണ്ടിക്കാട്ടുന്നത് . കേന്ദ്രസര്‍ക്കാരിന്‍റെ  ധനകാര്യ മാനേജ്മെന്‍റിന്‍റെ പരാജയം  മറച്ചുവെയ്ക്കാന്‍  സംസ്ഥാനങ്ങളുടെ ഭരണഘടനപരമായ അവകാശങ്ങളില്‍ കടന്നകയറുകയാണ്. സംസ്ഥാനത്തിന്‍റെ നിയമനിര്‍മാണ സഭകളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. ലോകത്ത് ഉയര്‍ന്ന വരുന്ന പല രാജ്യങ്ങളിലെയും ധനകാര്യ മാനേജ്മെന്‍റുകളില്‍ ഏറ്റവും  പരാജയമാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് കേരളം കുറ്റപ്പെടുത്തുന്നു. 

രാജ്യാന്തര തലത്തില്‍ സംസ്ഥാനങ്ങളുടെ  ക്രെഡിറ്റ് റേറ്റിങ് താഴുന്നതിന്‍റെ കാരണം കേന്ദ്രത്തിന്‍റെ കടമാണ് എന്ന് കേരളം  വിമര്‍ശിക്കുന്നു. സര്‍ക്കാര്‍ ഉത്തരവുകളിലുടെ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളെ നിയന്ത്രിക്കുന്നത് ഉചിതമല്ലെന്നും കേരളത്തിന്‍റെ മറുപടിയില്‍ പറയുന്നു. കേസ് ഈ മാസം 13ന് പരിഗണിക്കും.

MORE IN INDIA
SHOW MORE