വീട് പൊളിക്കുന്നതിനിടെ തലനീട്ടി മൂര്‍ഖന്‍; പുറത്തെടുത്തത് അഞ്ച് പാമ്പുകളെ

cobra-snake
SHARE

വീട് പൊളിക്കുന്നതിന് ഇടയില്‍ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തിയത് അഞ്ച് മൂര്‍ഖന്‍ പാമ്പുകളെ. ബിഹാറിലെ ദുമാരി അദ്ദയിലാണ് സംഭവം. ബാബന്‍ കുമാര്‍ സിങ് എന്നയാളുടെ വീട് പൊളിച്ചു പണിയുന്നതിന് ഇടയിലാണ് പാമ്പുകളെ കണ്ടെത്തിയത്. 

വീടിന്റെ തറയ്ക്കുള്ളിലാണ് പാമ്പുകള്‍ ഉണ്ടായിരുന്നത്. തറ പൊളിക്കുന്നതിനിടെ നിര്‍മാണ തൊഴിലാളികള്‍ ആദ്യം ഒരു പാമ്പിനെ കാണുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ പാമ്പുകളെ കണ്ടെത്തുകയുമായിരുന്നു. പാമ്പുകളെ കൂട്ടത്തോടെ കണ്ടതോടെ തൊഴിലാളികള്‍ പരിഭ്രാന്തരായി. 

ഫോറസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുകളെ കൂട്ടത്തോടെ കണ്ടെത്തിയത് അറിഞ്ഞ് ഇത് കാണാനായി വലിയൊരു ജനക്കൂട്ടവും ഇവിടേക്ക് എത്തി. എന്നാല്‍ തന്റെ വീടിന്റെ പരിസരത്ത് ഇതിന് മുന്‍പ് പാമ്പുകളുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകനായ ബാബന്‍ കുമാര്‍ സിങ് പറയുന്നത്. 

Five snakes were discovered from bedroom

MORE IN INDIA
SHOW MORE