മെട്രോ സ്റ്റേഷന്റെ ഒരുഭാഗം തകര്‍ന്നു; മകളുടെ വിവാഹനിശ്ചയം കഴിഞ്ഞെത്തിയ പിതാവിനു ദാരുണാന്ത്യം

gokulpuri-metro-08
ചിത്രം:X(twitter)
SHARE

ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷന്റെ ഒരു ഭാഗം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരു മരണം. മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങി എത്തിയ വിനോദ് കുമാര്‍ പാണ്ഡേ എന്നയാളാണ് അപകടത്തില്‍ മരിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി മെട്രോ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. 

സ്റ്റേഷന് താഴെ വിനോദ് കുമാര്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തു നില്‍ക്കുമ്പോഴാണ് കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ താഴേക്ക് വീണത്. കണ്ടുനിന്ന നാട്ടുകാര്‍ ഉടന്‍ തന്നെ അവശിഷ്ടങ്ങള്‍ നീക്കി ഇയാളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നാല് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സുല്‍താന്‍പൂരില്‍ നിന്ന് മകളുടെ വിവാഹ നിശ്ചയത്തിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയതായിരുന്നു വിനോദ് കുമാര്‍. 

മരിച്ച വിനോദ് കുമാറിന്റെ കുടുംബത്തിന് ഡിഎംആര്‍സി 25 ലക്ഷം രൂപ നല്‍കും. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നിസാര പരുക്കുകളുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനിലാണ് ഗോകുല്‍പുരി മെട്രോ സ്റ്റേഷന്‍ വരുന്നത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Man Killed In Delhi Metro Wall Collapse

MORE IN INDIA
SHOW MORE