മാതാപിതാക്കളെ സന്ദര്‍ശിക്കണം; ആഗ്രഹമറിയിച്ച് മരുമകള്‍; മുഖത്തടിച്ച് ഭര്‍തൃപിതാവ്

rape-kozhikode-06
SHARE

മാതാപിതാക്കളെ കാണാന്‍ ആഗ്രഹമുണ്ടെന്നും വീട്ടില്‍ പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട മരുമകള്‍ക്ക് ഭര്‍തൃപിതാവിന്‍റെ മര്‍ദ്ദനം. ചൈനയിലാണ് സംഭവം നടന്നത്. ചോ എന്നു പേരുളള യുവതിയെയാണ് ഭര്‍തൃപിതാവ് മുഖത്തടിച്ചത്. ല്യൂണാര്‍ ന്യൂയര്‍ അഥവാ ചാന്ദ്ര പുതുവര്‍ഷത്തിന്‍റെ ഭാഗമായി തന്‍റെ മാതാപിതാക്കളെ സന്ദര്‍ശിക്കണം എന്ന ആഗ്രഹം യുവതി പ്രകടിപ്പിച്ചപ്പോള്‍ മുഖത്തടിച്ചാണ് ഭര്‍തൃപിതാവ് മറുപടി നല്‍കിയത്. 

ചൈനയിലെ ഗ്വയ്​ചോഷാങ് പ്രവിശ്യയില്‍ നിന്നുളള 'ചോ' വിവാഹം ചെയ്തത് ആന്‍ഹ്വയ്ഷാങ് പ്രവിശ്യയില്‍ നിന്നുളള യുവാവിനെയാണ്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ചോയ്ക്ക് തന്‍റെ മാതാപിതാക്കളെ ഒരിക്കല്‍ പോലും കാണാന്‍ സാധിച്ചിട്ടില്ല. ഫോണ്‍ വഴിയുളള സംസാരം മാത്രമേ ചോയ്ക്ക് മാതാപിക്കളുമായി ഉണ്ടായിരുന്നുളളു. ചൈനീസ് വിശ്വാസപ്രകാരം  ചാന്ദ്ര പുതുവര്‍ഷം അതിവിശേഷ വര്‍ഷമായതിനാല്‍ ചോ തന്‍റെ മാതാപിക്കളെ പോയി കാണണമെന്ന ആഗ്രഹം ഭര്‍തൃപിതാവിനെ അറിയിച്ചു. എന്നാല്‍ മരുമകളെ വീട്ടിലേക്ക് അയക്കാന്‍ തനിക്ക് സമ്മതമല്ല എന്ന് ഭര്‍തൃപിതാവ് പ്രതികരിച്ചത് ചോയുടെ മുഖത്തടിച്ചുകൊണ്ടായിരുന്നെന്ന് ചൈനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവാഹിതയായ മകള്‍ തുളുമ്പിപ്പോയ വെളളം പോലെയാണെന്നും എപ്പോഴും കുടുംബത്തെ കാണണമെന്നുളള ആഗ്രഹം അവസാനിപ്പിക്കണമെന്നുമായിരുന്നു മുഖത്തടിച്ച ശേഷം ഭര്‍തൃപിതാവിന്‍റെ മറുപടി. എന്നാല്‍ തന്‍റെ ആഗ്രഹവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു യുവതിയുടെ തീരുമാനം. തുടര്‍ന്ന് ഭര്‍ത്താവുമായി സ്വന്തം വീട്ടിലേക്ക് യുവതി പുറപ്പെട്ടു. താന്‍ നേരിട്ട അക്രമം മറക്കാന്‍ ചോ തയ്യാറായിരുന്നില്ല. ഭര്‍ത്താവ് സ്വന്തം പിതാവിന്‍റെ പ്രവര്‍ത്തിയെ ന്യായീകരിച്ചതോടെ സ്വന്തം ജീവിതത്തിന് പ്രധാന്യം നല്‍കി ജന്മനാട്ടിലേക്ക് തന്നെ മടങ്ങാന്‍ യുവതി തീരുമാനിക്കുകയായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്​തു. ചോയ്ക്ക് വിവാഹജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരവസ്ഥ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായതോടെ നിരവധിയാളുകളാണ് പിന്തുണയറിച്ച് രംഗത്തെത്തിയത്.

Chinese woman slapped by father-in-law

MORE IN INDIA
SHOW MORE