'എന്‍ഡിഎയുടെ വാതിലുകള്‍ തുറന്ന് കിടക്കുന്നു; മുന്നണി വിപുലീകരിക്കും'

aravind
SHARE

തമിഴ്നാട്ടില്‍ ബിജെപി മുന്നണി വിപുലീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള അരവിന്ദ് മേനോന്‍ മനോരമ ന്യൂസിനോട്. എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയ നീക്കങ്ങള്‍ ആരംഭിച്ചു. തമിഴ്നാട്ടിലെ മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ വരും ദിവസങ്ങളില്‍ ബിജെപിയിലെത്തും. ദക്ഷിണേന്ത്യ പിടിക്കാന്‍ ശക്തമായി ബിജെപി രംഗത്തുണ്ടാകുമെന്നും അരവിന്ദ് മേനോന്‍ പറഞ്ഞു. 

ബിജെപിക്ക് 370 സീറ്റ്. എന്‍ഡിഎയ്ക്ക് 400ല്‍ അധികം സീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യം നിശ്ചയിച്ചതോടെ ദക്ഷിണേന്ത്യയില്‍ പിടിമുറുക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. തമിഴ്നാട് ഇതില്‍ സുപ്രധാനമാണ്. 

39 സീറ്റുകളുള്ള തമിഴ്നാട്ടില്‍ നിന്ന് ബിജെപിക്ക് നിലവില്‍ എംപിമാരില്ല. നേടിയത് 3.66 ശതമാനം വോട്ട്. അണ്ണാഡിഎംകെ മുന്നണി വിട്ടു. എങ്കിലും കെ അണ്ണാമലയുടെ നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍ മല്‍സരിച്ചേക്കും. തമിഴകത്തെ തിരഞ്ഞെടുപ്പ് ചുമതല ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്.  തമിഴ്നാട്ടില്‍ എന്‍ഡിഎ വിപുലീകരണമുണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയക നീക്കങ്ങള്‍ തുടങ്ങി.

Aravind menon reaction

MORE IN INDIA
SHOW MORE