ജയിലില്‍ വെച്ച് സ്ത്രീകള്‍ ഗര്‍ഭിണികളാവുന്നു; പുരുഷ ജീവനക്കാരെ വിലക്കണം: അമിക്കസ് ക്യൂറി

jail
SHARE

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ തടവുകാലത്ത് ഗര്‍ഭിണികളാവുന്ന സ്ത്രീകളുടെ എണ്ണം ഉയരുന്നതായി അമിക്കസ് ക്യൂറി കൊല്‍ക്കത്ത ഹൈക്കോടതിയില്‍. ഇത്തരത്തില്‍ ജയിലില്‍ തടവില്‍ കഴിയുന്ന സ്ത്രീകള്‍ ഇതിനകം 196 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായാണ് അമിക്കസ് ക്യൂറി കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചത്. 

വനിതാ തടവുകാര്‍ കഴിയുന്ന ജയിലുകളില്‍ പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കാന്‍ നടപടി വേണമെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ആവശ്യപ്പെട്ടു. 'വനിതാ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലുകളില്‍ സന്ദര്‍ശനം നടത്തി. ഒരു ഗര്‍ഭിണിയായ തടവുകാരിയേയും കുട്ടികള്‍ക്കൊപ്പം കഴിയുന്ന മറ്റ് 15 പേരെയും കണ്ടു. ഈ കുട്ടികളെല്ലാം ജയിലില്‍ വെച്ചാണ് ജനിച്ചത്', അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. 

ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതീം ഭട്ടാചാര്യ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. 2018ലായിരുന്നു തപസ് കുമാര്‍ ഭഞ്ജയെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. 

Women getting pregnant in jail, amicus curiae report

MORE IN INDIA
SHOW MORE