മോദി ഒബിസിക്കാരനല്ല, അദ്ദേഹം രാജ്യത്തോട് പച്ചക്കള്ളം പറയുന്നു: രാഹുല്‍

rahul-gandhi
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നാക്ക വിഭാഗക്കാരനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വയം ഒബിസി ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഒഡീഷയിലെ ന്യായ് യാത്ര പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു. പാര്‍ലമെന്‍റിലെ ഏറ്റവും വലിയ ഒബിസിക്കാരന്‍ താനാണെന്ന മോദിയുടെ അവകാശ വാദത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 

ജനറല്‍ വിഭാഗത്തില്‍ പെട്ട ജാതിയിലാണ് മോദി ജനിച്ചത്. എന്നാല്‍ ഒബിസി ആണെന്ന് പറഞ്ഞ് അദ്ദേഹം ജനങ്ങളെ പറ്റിക്കുന്നു. തെലി വിഭാഗത്തിലാണ് മോദി ജനിച്ചത്. 2000ത്തില്‍ ബിജെപി സര്‍ക്കാര്‍ ഗുജറാത്തില്‍ അധികാരത്തിലിരിക്കെ ആണ് തെലി സമുദയത്തെ പിന്നാക്ക വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ ജനനം കൊണ്ട് മോദിജി ഒബിസി അല്ലെന്നും രാഹുല്‍ പറഞ്ഞു. 

'ഏതെങ്കിലും ബിജെപി പ്രവര്‍ത്തകന്‍ നിങ്ങളുടെ അടുത്തേക്ക് വന്നാല്‍ താന്‍ പിന്നാക്കകാരനാണെന്ന് പറഞ്ഞ് മോദിജി രാജ്യത്തോട് മുഴുവന്‍ പച്ചക്കള്ളം പറഞ്ഞെന്ന് പറയണം. അദ്ദേഹം പിന്നാക്കവിഭാഗത്തിലല്ല ജനിച്ചത്. അദ്ദേഹം ജനറല്‍ വിഭാഗത്തില്‍ പെട്ട വ്യക്തിയാണ്. ഇത് എല്ലാ ബിജെപി പ്രവര്‍ത്തകരോടും ഇത് പറയൂ,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Rahul Gandhi said that Narendra Modi is not a backward class person

MORE IN INDIA
SHOW MORE