'സംസ്ഥാന ഗാന'യുദ്ധം ബംഗാളിലും; ദേശീയഗാനം പാടി ബിജെപി; രോഷം പൂണ്ട് മമത

mamata-01
File photo
SHARE

കേരള ഗാനത്തെച്ചൊല്ലിയുള്ള വിവാദം സംസ്ഥാനത്ത് അണയാതെ നിൽക്കുമ്പോൾ ബംഗാളിൽ മറ്റൊരു വിവാദത്തിന് തിരികൊളുത്തി മമത ബാനർജി. രാവിലെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചപ്പോൾ 'ബംഗ്ലാർ മാട്ടി ബംഗ്ലാർ ജൽ' എന്ന സംസ്ഥാനഗാനം ആലപിക്കാൻ സ്പീക്കർ ബിമൻ ബാനർജി നിർദേശിച്ചു. മഹാകവി രബീന്ദ്രനാഥ ടഗോർ എഴുതിയ ഗാനം ആരംഭിച്ചപ്പോൾ ബിജെപി അംഗങ്ങൾ എഴുന്നേറ്റുനിന്ന് ദേശീയഗാനം ആലപിച്ചു. ഇതോടെ സഭയിലാകെ ആശയക്കുഴപ്പമായി. ബിജെപി അംഗങ്ങൾ ദേശീയഗാനത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. സഭാസമ്മേളനം ദേശീയഗാനത്തോടെയാണ് സമാപിക്കുകയെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ സഭ തുടങ്ങുന്നതും അവസാനിക്കുന്നതും ദേശീയഗാനത്തോടെ തന്നെ വേണമെന്ന് ബിജെപി അംഗങ്ങൾ പ്രതികരിച്ചു.

mamata-banerjee-2

ബംഗാൾ സർക്കാർ കഴിഞ്ഞ മാസമാണ് 'ബംഗ്ലാർ മാട്ടി ബംഗ്ലാർ ജൽ' സംസ്ഥാന ഗാനമായും ബംഗാളി പുതുവൽസരദിനമായ പൊയ് ല ബൊയ് ശാഖ് സംസ്ഥാനദിനമായും പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന് എതിരഭിപ്രായമുണ്ടെങ്കിൽ ബജറ്റിന് ശേഷം പറയാമായിരുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. രാഷ്ട്രീയം കളിക്കാൻ നിയമസഭ ബിജെപി ഓഫിസല്ല. അവർ സംസ്ഥാനത്തിനെതിരാണ്, ബംഗാൾ വിരുദ്ധരാണ്, മമത ആഞ്ഞടിച്ചു. പാർലമെൻ്റിൽ പ്രതിപക്ഷ അംഗങ്ങളെ ഒന്നടങ്കം സസ്പെൻഡ് ചെയ്ത് ബിജെപി നടത്തിയ നീക്കം പോലെ തരംതാഴാൻ താനില്ലെന്നും അവർ പറഞ്ഞു.

Mamata Banerjee raps BJP MLAs for singing national anthem during state song

MORE IN INDIA
SHOW MORE