'നിങ്ങള്‍ രാം ലല്ലയെ കറുപ്പാക്കി'; ഉത്തരാഖണ്ഡ് നിയമസഭയില്‍ വിഗ്രഹത്തിന്‍റെ നിറത്തെ ചൊല്ലി തര്‍ക്കം

RAM-LALLA
SHARE

ഉത്തരാഖണ്ഡ് നിയമസഭയില്‍ അയോധ്യയിലെ രാം ലല്ല വിഗ്രഹത്തിന്‍റെ നിറത്തെ പറ്റി തര്‍ക്കം. ഏക സിവില്‍ കോഡ് ബില്‍ സംബന്ധിച്ച് ബുധനാഴ്ച നടന്ന ചര്‍ച്ചക്കിടയിലാണ് രാം ലല്ലയുടെ നിറത്തെ പറ്റി നിയമസഭയില്‍ വാഗ്വാദം ആരംഭിച്ചത്. ജസ്പൂരിലെ കോണ്‍ഗ്രസ് എംഎല്‍എ ആദേശ് സിഘ് ചൗഹാനാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത്.  രാം ലല്ലയുടെ നിറം കറുപ്പായതെങ്ങനെയെന്ന് ബിജെപി അംഗങ്ങളോടു ചോദിച്ചു. ഹിന്ദു ഗ്രന്ഥങ്ങള്‍ പ്രകാരം രാമന് സന്ധ്യയുടെ നിറമാണ്. എന്നാല്‍ നിങ്ങള്‍ അയോധ്യയിലെ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന രാം ലല്ല വിഗ്രഹത്തെ കറുപ്പാക്കിയെന്നും ചൗഹാന്‍ പറഞ്ഞു. പിന്നാലെ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി ഭരണപക്ഷം തിരിഞ്ഞു. 

രാം ലല്ലക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അവസാനിപ്പിച്ച് ഏക സിവില്‍ കോഡ് ബില്ലിനെ പറ്റി സംസാരിക്കൂ എന്നാണ് പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ പറഞ്ഞത്. രാമന്‍റെ എല്ലാ അസ്ഥിത്വവും നിഷേധിച്ചവരാണ് കോണ്‍ഗ്രസ് അംഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെ സഭയില്‍ ജയ് ശ്രീറാം വിളികളും ഉയര്‍ന്നു. 

Dispute over the color of Ram Lalla idol in Uttarakhand Assembly

MORE IN INDIA
SHOW MORE