ടിവി പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ധന; കൂടിയത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍‌ 5.1%

tv
SHARE

രാജ്യത്ത് ടെലിവിഷന്‍ കാണുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 15 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള പ്രേക്ഷകര്‍ പോയവര്‍ഷത്തെക്കാള്‍ ഏഴുശതമാനത്തിലധികം വര്‍ധിച്ചതായി ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീ പ്രേക്ഷകരുെട എണ്ണത്തിലുള്ള വര്‍ധനയും ശ്രദ്ധേയമാണ്.

ഡിജിറ്റല്‍ വിപ്ലവത്തോടെ ടെലിവിഷന്‍ ക്ഷീണിക്കുമെന്ന കണക്കുകൂട്ടിയവര്‍ക്ക് തല്‍ക്കാലം തെറ്റി. രാജ്യത്ത് കഴിഞ്ഞവര്‍ഷത്തെക്കാള്‍ 5.1 ശതമാനം ടിവി പ്രേക്ഷകര്‍ കൂടി.  ഒരാഴ്ച ടെലിവിഷന്‍ കാണുന്നസമയത്തില്‍ ഒരുമണിക്കൂറോളം(  53 മിനുട്ട്) വര്‍ധിച്ചു.  ചെറുപ്പക്കാര്‍ക്ക് ടിവിയോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ.  15 നും 21നുമിടയില്‍ പ്രായമുള്ള പ്രേക്ഷകരുടെ എണ്ണത്തിലെ വര്‍ധന 7.1 ശതമാനം. 22നും 30നും ഇടയിലെ പ്രേക്ഷകരുടെ വര്‍ധന 7.2 ശതമാനം.  മുതിര്‍ന്ന പ്രേക്ഷകരുടെ എണ്ണത്തിലുള്ള വര്‍ധനയെക്കാള്‍ കൂടുതലാണിത്.

31–40 പ്രായപരിധിയിലുള്ള പ്രേക്ഷകരുടെ എണ്ണത്തിലെ വര്‍ധന 4.7 എങ്കില്‍ 41–50  പ്രായപരിധിയില്‍ വര്‍ധന 4.2 ശതമാനമാണ്. പ്രേക്ഷകരുടെ ആകെ വളര്‍ച്ചയില്‍ 59ശതമാനം സ്ത്രീകളാണ് എന്നതാണ് മറ്റൊരു  സവിശേഷത. പേചാനല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഏഴ്് ശതമാനവും വര്‍ധനയുണ്ട്. ടെലിവിഷന്‍ ചാനലുകളോട് ജനങ്ങള്‍ക്കുള്ള  അടുപ്പവും  വിശ്വാസവും വര്‍ധിച്ചിരിക്കുന്നു. ദീര്‍ഘകാല അടിസ്ഥാനത്തിനുള്ള ബ്രാ‍ന്‍ഡ് ബില്‍ഡിങ്ങിന്  അനുയോജ്യമായ മാധ്യമമായി ടെലിവിഷന്‍ തുടരുന്നു എന്നതും ഈ കണക്കുകളില്‍ വ്യക്തമാകുന്നതായി ഐ.ബി.ഡി.എഫ് അഭിപ്രായപ്പെട്ടു. 

TV viewership in India on an increase says IBDF

MORE IN INDIA
SHOW MORE