രാജിവെച്ച് 10 ബിജെപി എംപിമാര്‍; കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചേക്കും

rajasthan
SHARE

രണ്ട് കേന്ദ്രമന്ത്രിമാര്‍ അടക്കം നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപിയുടെ 10 പേര്‍ പാര്‍ലമെന്‍റ് അംഗത്വം രാജിവച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് വഴിയൊരുങ്ങി. മൂന്ന് സംസ്ഥാനങ്ങളിലും പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ദീര്‍ഘമായ ചര്‍ച്ച നടന്നു. 

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പ്രഹ്ലാദ് പട്ടേലും രാജിവച്ചു. ഇവരും മുഖ്യമന്ത്രി പദവിയിലേയ്ക്ക് പരിഗണിക്കപ്പെടുന്നവരാണ്. മറ്റൊരു കേന്ദ്രമന്ത്രി ഫഗ്ഗന്‍ സിങ് കുലസ്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, കിരോഡിലാല്‍ മീണ, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രാകേഷ് സിങ്, ഉദയ് പ്രതാപ്, റിതി പഥക്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച അരുണ്‍ സാഹു, ഗോമതി സായ് എന്നിവരാണ് പാര്‍ലമെന്‍റ് അംഗത്വം രാജിവച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച മഹന്ത് ബാലക്നാഥും രേണുക സിങ്ങും ഇന്ന് സഭയിലെത്തിയില്ല. രണ്ട് പേരുടെ ഒഴിവുവന്നതോടെ കേന്ദ്രമന്ത്രിസഭയിലും പുതുമുഖങ്ങള്‍ എത്തിയേക്കാം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ വിപുലമായ അഴിച്ചുപണിക്ക് സാധ്യതയില്ല. മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഇന്നലെ രാത്രി നാലര മണിക്കൂറോളം നീണ്ട ചര്‍ച്ച നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢ, മൂന്ന് സംസ്ഥാനങ്ങളുടെയും ചുമതലയുള്ള നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്ന് സംസ്ഥാനങ്ങളിലേയ്ക്കും ഉടന്‍ നിരീക്ഷകരെ നിയോഗിക്കും. രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനായി വസുന്ധരാ രാജെ നടത്തുന്ന ചരടുവലിയില്‍ ദേശീയനേതൃത്വത്തിന് അതൃപ്തിയുണ്ട്. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വസുന്ധരാ രാജെ ക്യാംപിന്‍റെ അവകാശവാദം.

10 BJP mps including 2 ministers resign from lok sabha

MORE IN INDIA
SHOW MORE