പീഡനപരാതി നല്‍കിയ പെൺകുട്ടിയെ കോടാലി കൊണ്ട് കൊലപ്പെടുത്തി; പ്രതികൾക്ക് ജാമ്യം

rapecrimewb
SHARE

പീഡനപരാതി നൽകിയ 19കാരിയെ കൊടാലി കൊണ്ട് കൊലപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം. ഉത്തർപ്രദേശിലെ കൗശംമ്പി ജില്ലയിലാണ്  സംഭവം. പ്രതികളായ സഹോദരങ്ങൾ അശോക് നിഷാദിനും പവന്‍ നിഷാദിനും ജാമ്യം ലഭിച്ചതായും റിപ്പോർട്ട്.

പട്ടാപ്പകൽ റോഡിൽവെച്ചാണ് പെൺകുട്ടിയെ ഇവർ ആക്രമിച്ചത്. 3 വർഷങ്ങൾക്കു മുൻപാണ് പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയം പവൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അന്നു മുതൽ പവനും അശോകും പെൺകുട്ടിയെ ഉപദ്രവിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

പവന്റെ സഹോദരൻ അശോക് നിഷാദ് നേരത്തേ ഒരു കൊലപാതകക്കേസിൽ പ്രതിയായിട്ടുണ്ട്. ഇവരിരുവരും ചേർന്നാണ്പെൺകുട്ടിയെയും കുടുംബത്തെയും ശല്യം ചെയ്യാറുള്ളതെന്നും പൊലിസ് പറയുന്നു. 

Rape survivor chased to death by accused 

MORE IN INDIA
SHOW MORE