
വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ജയ്പൂരില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശി രണ്‍ദീര്‍ സിങ് എന്ന മുപ്പത്തിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
യാത്രയ്ക്കിടെ മദ്യപിച്ചിരുന്ന ഇയാള്‍ അനുവാദമില്ലാതെ എയര്‍ഹോസ്റ്റസിന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തു. കൂടാതെ മറ്റ് യാത്രക്കാരോട് മോശം രീതിയില്‍ പെരുമാറുകയും പലതരത്തിലുളള ബുദ്ധിമുട്ടുകളുണ്ടാക്കിയതായും യാത്രക്കാരും പരാതി നല്‍കി. വിമാനത്തിലെ ജീവനക്കാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ മോശം പെരുമാറ്റം തുടരുകയായിരുന്നു. ഇതോടെ രണ്‍ദീര്‍ സിങിനെ തടഞ്ഞുവച്ച ജീവനക്കാര്‍ വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എയര്‍ഹോസ്റ്റസിന്‍റെ പരാതില്‍ പൊലീസ് രണ്‍ദീര്‍ സിങിനെതിരെ കേസെടുത്തു.
Man arrested for misbehaving with air hostess