
രസഗുള കിട്ടാത്തതിന്റെ പേരിൽ കല്യാണച്ചടങ്ങിനിടെ അടിപിടി. ആറുപേർക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലാണ് സംഭവം. ഷംസാബാദിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കല്യാണപാർട്ടിയിലെ അടിപിടിക്കേസിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഷംസാബാദ് പൊലിസ് അറിയിച്ചു. കല്യാണച്ചടങ്ങിനിടെ രസഗുള തീർന്നെന്ന് ആരോ വിളിച്ചുപറഞ്ഞു. ഇതിനു പിന്നാലെ തമ്മിൽത്തല്ലും തുടങ്ങി. സംഭവത്തിൽ ഭഗവാൻ ദേവി,യോഗേഷ്,മനോജ്,കൈലാഷ് ,ധർമേന്ദ്ര,പവൻ എന്നിവർക്കു പരുക്കേറ്റു.
Fight over shortage of Rasgullas at Wedding function