കോടതിയുടെ വാക്കിന് പുല്ലുവില; പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് തുടരുന്നു

straw-burning-haryana-punjab
SHARE

സുപ്രീംകോടതി കർശന താക്കീത് നൽകിയിട്ടും പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ വൈക്കോൽ കത്തിക്കുന്നത് നിർബാധം തുടരുന്നു. അടുത്ത കൃഷിയിറക്കാനായി പാടത്തുനിന്ന് വൈക്കോൽ നീക്കണം. ഇതിന് കത്തിക്കൽ തന്നെയാണ് കർഷകർക്ക് എളുപ്പമാർഗം. എന്നാല്‍ ഈ കത്തുന്ന പാടങ്ങളിൽനിന്നുള്ള പുകയാണ് ഡൽഹിയെ ഗ്യാസ് ചേംബറാക്കുന്നത്. 

പക്ഷെ കൃഷി മാത്രം വരുമാനമാക്കിയ കർഷകന് ഒരു വർഷം പല വിളകൾ കൃഷി ചെയ്യണം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ. അടുത്ത കൃഷിയിറക്കുന്നതിന് മുൻപ് വൈക്കോൽ നീക്കാൻ കർഷകർക്ക്‌ പണച്ചെലവില്ലാത്ത മാർഗമാണ്  കത്തിക്കൽ. ഹരിയാനയിലെ കർണാലില്‍ പൊലീസ് താക്കീത് നൽകിയിട്ടും കർഷകർ വൈക്കോൽ കത്തിക്കുന്നതിൽനിന്ന് പിന്നോട്ട് പോയിട്ടില്ല. 

വൈക്കോൽ സംസ്കരിക്കുന്ന മെഷീൻ വാടകയ്ക്ക് എടുക്കാൻ നൽകേണ്ടി വരുന്ന പണമാണ് പല കർഷകരെയും വൈക്കോൽ കത്തിക്കാൻ പ്രേരിപ്പിക്കുന്നത്. വൈക്കോൽ നീക്കാനുള്ള നൽകുന്ന നഷ്ടപരിഹാരത്തുക ഉയർത്തുക, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഇവയാണ് കർഷകരെ വൈക്കോൽ കത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാനുള്ള മാർഗം.

Despite a stern warning from the Supreme Court, farmers in Punjab and Haryana continue to burn straw

MORE IN INDIA
SHOW MORE