പെണ്‍കുട്ടികളെ ൈലംഗികമായി പീഡിപ്പിച്ച കേസ്; ലിംഗായത്ത് മഠാധിപതിയെ മോചിപ്പിക്കാന്‍ ഉത്തരവ്

pocso-case-high-court
SHARE

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ൈലംഗികമായ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് മഠാധിപതിയെ ഉടന്‍ മോചിപ്പിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ചിത്രദുര്‍ഗയിലെ മുരുക മഠാധിപതി ശിവമൂര്‍ത്തി മുരുക ശരണൂര്‍ ഇന്നലെ വൈകീട്ടാണ് അറസ്റ്റിലായത്. സമാന കേസില്‍  ജാമ്യത്തിലിരിക്കെ വീണ്ടും അറസ്റ്റ് ചെയ്തത് കോടതി വിധിയുടെ ലംഘനമാണെന്നു ചൂണ്ടികാണിച്ചാണു ഹൈക്കോടതിയുടെ നടപടി.

കര്‍ണാടകയിലെ പ്രബലരായ ലിംഗായത്ത് സമൂഹത്തിന്റെ ആത്മീയ നേതാക്കളില്‍ ഒരാളായിരുന്ന ചിത്രദുര്‍ഗയിലെ മുരുക മഠാധിപതി ശിവമൂര്‍ത്തി മുരുക ശരണൂര്‍ ഇന്നലെ വൈകിട്ടാണു പോക്സോ കേസില്‍ വീണ്ടും അറസ്റ്റിലായത്. മഠത്തിനു കീഴിലെ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് 12 വയസുള്ള മക്കളെ ഇയാള്‍ ഒന്നര വര്‍ഷത്തോളെ നിരന്തം പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടികളുടെ അമ്മമാരുടെ പരാതിയില്‍ ചിത്ര ദുര്‍ഗ ജില്ലാ കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്. ഇതേ സ്കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 14മാസം വിചാരണത്തടവില്‍ കഴിഞ്ഞിരുന്ന ശരണവിനു 5ദിസം മുന്‍പ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. അറസ്റ്റ് ജാമ്യ ഉത്തരവിന് വിരുദ്ധമാണന്നു കാണിച്ചു മഠം വൈകീട്ടു തന്നെ ഹൈക്കോടതിയെ സമീപിച്ചു. വാദം കേട്ട ഹൈക്കോടതി  റിമാന്‍ഡ് ഉത്തരവ് സ്റ്റേ ചെയ്ത് ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിച്ചു.

ജില്ലാ കോടതി ഉത്തരവിനെ തുടര്‍ന്ന് ദാവനഗരയിലെ വിരക്ത മഠത്തില്‍ നിന്നാണു സ്വാമിയെ പൊലീസ് പിടികൂടിയത്. മഠത്തിന് കീഴിലുള്ള പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥിനികളെയാണു ഇയാള്‍ നിരന്തരം ൈലംഗിക പീഡനത്തിന് ഇരയാക്കിയത്. രാത്രി കാലങ്ങളില്‍ പെണ്‍കുട്ടികളെ ഊഴമിട്ട് മഠത്തിലെ മുറിയിലേക്കു വിളിച്ചുവരുത്തിയായിരുന്നു പീഡനം.

The High Court ordered the immediate release of the arrested Lingayat abbot of Karnataka

MORE IN INDIA
SHOW MORE