ഉത്തരകാശിയില്‍ തുരങ്കത്തിലെ രക്ഷാദൗത്യം ഒന്‍പതാം ദിവസത്തില്‍

uttarkashi
SHARE

ഉത്തരകാശിയില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപെടുത്താന്‍ തുരങ്കത്തിനകത്തുകൂടിയും മുകളില്‍ നിന്നും തുരക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. മണ്ണിന്റെ ഉറപ്പ് പരിശോധിക്കാന്‍ വിദേശത്ത് നിന്നുള്ള വിദഗ്ധന്‍ അര്‍ണോള്‍ഡ് ഡിക്സ് തുരങ്കത്തിലെത്തിലെത്തി. ഭക്ഷണമെത്തിക്കാനായി തൊഴിലാളികളുടെ അടുത്തേക്ക് പ്രത്യേക പൈപ്പ് എത്തിച്ചു. ഇത് ആദ്യമായാണ് തുരങ്കത്തിനകത്തൂടെ ഡ്രില്ല് ചെയ്ത് പൈപ്പ് തൊഴിലാളികളുടെ അടുത്തെത്തിക്കുന്നത്.   

ഇരുണ്ടുമൂടിയ തുരങ്കത്തിനകത്ത് തൊഴിലാളികള്‍ കുടുങ്ങിയിട്ട് 9 ദിവസം പിന്നിട്ടു.  രക്ഷക്ക് ഇനിയും എത്രദിവസം കാത്തിരിക്കണമെന്നതില്‍ വ്യക്തതയില്ല. തുരങ്കത്തിന് മുകളിലൂടെ താഴോട്ട് തുരന്ന് തൊഴിലാളികളുടെ അടുത്ത് എത്താനാണ് ശ്രമം. ഡ്രില്ലിങ് യന്ത്രം മലമുകളിലേക്ക് എത്തിക്കുന്നതിനടക്കമുള്ള ക്രമീകരണങ്ങള്‍ പൂ‍‍‍ര്‍ത്തിയായി.  വിദേശത്ത് നിന്നുള്ള വിദഗ്ധന്‍ അര്‍ണോള്‍ഡ് ഡിക്സ് തുരങ്കത്തിലെത്തിലെത്തി മണ്ണിന്റെ ഉറപ്പ് പരിശോധിച്ചു. 

പൂര്‍ണമായും തുരക്കലിന് അനുയോജ്യമായ മണ്ണല്ല തുരങ്കത്തില്‍ ഉള്ളത്. ഇടക്ക് പാറയും ഉണ്ട്. മണ്ണിടിച്ചലിനെ തുടര്‍ന്ന് നിര്‍ത്തിവച്ച തുരങ്കത്തിനകത്തുകൂടിയുള്ള പൈപ്പ് കയറ്റല്‍ പുനരാരംഭിക്കാനുള്ള ശ്രമവും തുടരുകയാണ്. നിലവില്‍ തുരങ്കത്തിനകത്തേക്ക് കയറ്റിയിട്ടുള്ള പൈപ്പുകള്‍ക്ക് മണ്ണിടിച്ചിലില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അവക്കുള്ളിലൂടെ ചെറിയ പുതിയ പൈപ്പുകള്‍ കയറ്റാണ് ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയെ ഫോണില്‍ വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിനൊപ്പം ഇതുവരെ നിന്ന പ്രതിപക്ഷം ഇന്ന് രക്ഷാ പ്രവര്‍ത്തനം വൈകുന്നതില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഉചിതമായ രക്ഷാപ്രവര്‍ത്തന രീതി അവലംബിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 

Uttarkashi Tunnel Collapse rescue operataion continuous on 7th day 

MORE IN INDIA
SHOW MORE