
തൊണ്ടയിലെ അണുബാധയെത്തുടര്‍ന്ന് നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറേക്കാലമായി വിശ്രമത്തിലാണ് താരം. ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിലാണെന്നാണ് വിവരം. പതിവ് പരിശോധനകളാണെന്നും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡിഎംഡികെ നേതൃത്വം പത്രക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ പൂര്‍ണവിശ്രമത്തിലാണ് വിജയകാന്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ഭാര്യ പ്രേമലതയാണ് പാര്‍ട്ടിക്കാര്യങ്ങള്‍ നോക്കുന്നത്.
Renowned Tamil actor and politician Vijayakanth was hospitalized