
മുംബൈയിലെ ചെംബൂരില്‍ കോളജ് വിദ്യാര്‍ഥിയായ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പരാതിക്കാരിയായ പെണ്‍കുട്ടിയും പ്രതികളിലൊരാളും ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പതിനഞ്ചാം തിയതി രാത്രിയില്‍ പ്രതികളുടെ ഫ്ലാറ്റിലേക്ക് അത്യാവശ്യ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി പെണ്‍കുട്ടി ചെന്നു. ഭക്ഷണ സാധനങ്ങള്‍ എടുക്കുന്ന ഇടവേളയില്‍ പ്രതികളിലൊരാള്‍ പെണ്‍കുട്ടിക്ക് കുടിക്കാന്‍ ലഹരി കലര്‍ത്തിയ ശീതളപാനീയം കുടിക്കാന്‍ നല്‍കുകയായിരുന്നു. ഇത് കുടിച്ച പെണ്‍കുട്ടി ബോധരഹിതയായതോടെ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പുലര്‍ച്ചെ 12.30 ഓടെ ബോധം തെളിഞ്ഞപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രതികളുടെ ഫ്ലാറ്റിനുള്ളിലാണെന്നും ശാരീരികമായി പീഡിപ്പിക്കപ്പെട്ടതായും മനസിലായത്. സ്വന്തം അപാര്ട്മെന്റിലേക്ക് വേഗത്തിലെത്തിയ പെണ്‍കുട്ടി സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വിശദമായ അന്വേഷണം നടത്തുകയാണെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Two arrested in Mumbai gang rape