'മന്‍സൂര്‍ അലി ഖാന്‍ മനുഷ്യരാശിക്ക് അപമാനം'; ആ‍ഞ്ഞടിച്ച് തൃഷ; രോഷം പ്രകടിപ്പിച്ച് ലോകേഷും

mansoor-ali-khan-trisha
SHARE

നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി തൃഷയും സംവിധായകന്‍ ലോകേഷും. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് നടന്‍ എന്നും മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നതായും തൃഷ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് തൃഷയുടെ പ്രതികരണം. 

എന്നെ കുറിച്ച് വെറുപ്പുളവാക്കുന്ന നിലയില്‍ മന്‍സൂര്‍ അലി ഖാന്‍ സംസാരിച്ച ഒരു വിഡിയോ അടുത്തിടെ കണ്ടു. അതിനെ ശക്തമായി അപലപിക്കുന്നു. സെക്സിസ്റ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ, മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണ് അത്. ഇയാള്‍ക്കൊപ്പം ഇതുവരെ സ്ക്രീന്‍സ്പേസ് പങ്കിട്ടിട്ടില്ല എന്നതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്. എന്റെ സിനിമാ ജീവിതത്തില്‍ ഇനി അതൊരിക്കലും സംഭവിക്കുകയില്ല എന്ന് ഞാന്‍ ഉറപ്പ് വരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യ രാശിക്ക് തന്നെ അപമാനമാണ്, തൃഷ കുറിച്ചു. 

മന്‍സൂര്‍ അലിഖാന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് ലോകേഷ് ട്വിറ്ററില്‍ കുറിച്ചു. മന്‍സൂറിന്റെ വാക്കുകള്‍ കേട്ടിട്ട് തനിക്ക് നിരാശയും രോഷവും വരുന്നതായും ലോകേഷ് പറയുന്നു.'ഞങ്ങള്‍ എല്ലാവരും ഒരേ ടീമില്‍ പ്രവര്‍ത്തിച്ചതാണ്. മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് രോഷവും നിരാശയും തോന്നി. സ്ത്രീകള്‍, സഹ കലാകാരന്മാര്‍, പ്രൊഫഷണലുകള്‍ എന്നിവരോടുള്ള ബഹുമാനം ഏത് വ്യവസായത്തിലായാലും വിട്ടുവീഴ്ച്ചകള്‍ക്ക് പാടില്ലാത്തതാണ്. ഈ പെരുമാറ്റത്തെ ഞാന്‍ തികച്ചും അപലപിക്കുന്നു, ലോകേഷ് ട്വിറ്ററില്‍ കുറിച്ചു. 

Mansoor Ali Khan is a disgrace to humanity, says Trisha

MORE IN INDIA
SHOW MORE