ഹൃദയാഘാതം? 'ധൂം' സംവിധായകന്‍ സഞ്ജയ് ഗാധ്​വി മരിച്ച നിലയില്‍

sanjaynew-19
SHARE

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്ന ധൂം, ധൂം–2 ചിത്രങ്ങളുടെ സംവിധായകന്‍ സഞ്ജയ് ഗാധ്​വി (56) അന്തരിച്ചു. രാവിലെ ഒന്‍പതരയോടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സഞ്ജയ് പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്നും കരുതുന്നതായി അദ്ദേഹത്തിന്‍റെ മകള്‍ സഞ്ജന വ്യക്തമാക്കി. 57 വയസ് തികയാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സഞ്ജയിന്‍റെ അന്ത്യം.  ഭാര്യയും രണ്ട് മക്കളുമാണ് സഞ്ജയ്ക്കുള്ളത്. സംസ്കാര ചടങ്ങുകള്‍ പിന്നീട്. 

ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ സഞ്ജയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ക്കൊപ്പം മള്‍ട്ടിപ്ലക്സില്‍ ഒപ്പം സിനിമ കാണാന്‍ എത്തിയിരുന്നുവെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. സഞ്ജയിന്‍റെ അകാല നിര്യാണത്തില്‍ യഷ്​രാജ് ഫിലിംസും ചലച്ചിത്ര മേഖലയിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. 

 2000 ത്തില്‍ പുറത്തിറങ്ങിയ 'തേരെ ലിയേ'യാണ് സഞ്ജയ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 'തു ഹി ബതാ' എന്നായിരുന്നു അര്‍ജുന്‍ റാംപാലും രവീണ ടണ്ഠനും മുഖ്യവേഷങ്ങളിലെത്തിയ ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര്. ഇത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2002 'മേരെ യാര്‍ കി ഷാദി ഹെ' എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.  പക്ഷേ 2004 ല്‍ അഭിഷേകും ഹൃത്വികും മുഖ്യവേഷങ്ങളിലെത്തിയ 'ധൂം' ആണ് സഞ്ജയിലെ സംവിധായകനെ പ്രശസ്തനാക്കിയത്.  തിയറ്ററുകളില്‍ തരംഗം തീര്‍ത്ത ചിത്രം ബോളിവുഡും കടന്ന് പണം വാരി. 2006 ല്‍ ധൂം 2 ഉം ഇറങ്ങി. ഇതും സാമ്പത്തികമായി വന്‍ വിജയമായിരുന്നു.

Dhoom director Sanjay Gadhvi dies at 56

MORE IN INDIA
SHOW MORE