നല്ല ഭര്‍ത്താവും അച്ഛനും കൂടി ആയിരുന്നെങ്കില്‍...; ഷമിക്കെതിരെ ഒളിയമ്പുമായി മുന്‍ഭാര്യ

shami-hasin
SHARE

ലോകകപ്പില്‍ മിന്നും ബൗളിങ്ങുമായി കയ്യടി നേടുകയാണ് മുഹമ്മദ് ഷമി. കലാശപ്പോരിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ആറ് മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകള്‍ ഇതുവരെ ഷമി പിഴുതു കഴിഞ്ഞു. എല്ലാ കോണില്‍ നിന്നും ഷമിക്ക് കയ്യടികള്‍ ഉയരുമ്പോള്‍ മുന്‍ ഭാര്യ ഹസിന്‍ ജഹാന്റെ പ്രതികരണവും വരുന്നു. 

നല്ല കളിക്കാരനായത് പോലെ നല്ല വ്യക്തിയായിരുന്നെങ്കില്‍ എന്നാണ് ഹസിന്‍ ജഹാന്റെ വാക്കുകള്‍. നല്ല കളിക്കാരനായത് പോലെ നല്ല വ്യക്തിയായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നല്ലൊരു ജീവിതം ലഭിക്കുമായിരുന്നു. അദ്ദേഹം നല്ല വ്യക്തിയായിരുന്നെങ്കില്‍ മകള്‍ക്കും തനിക്കും സന്തോഷമുള്ളൊരു ജീവിതം ഉണ്ടാകുമായിരുന്നു. നല്ലൊരു ഭര്‍ത്താവും പിതാവും ആയിരുന്നെങ്കില്‍ ഇതിലും ബഹുമാനം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു, ഹസിന്‍ ജഹാന്‍ പറയുന്നു. 

ഷമിയുടെ തെറ്റുകളുടേയും അത്യാഗ്രഹത്തിന്റേയും മോശം മനസിന്റേയും ഫലം ഞങ്ങള്‍ മൂന്ന് പേരും അനുഭവിക്കേണ്ടി വന്നു. പണം ഉപയോഗിച്ച് തന്റെ നെഗറ്റീവുകള്‍ മറയ്ക്കുകയാണ് ഷമി ചെയ്യുന്നത് എന്നും ഹസിന്‍ ജഹാന്‍ ആരോപിക്കുന്നു. 2018ലാണ് മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും വേര്‍പിരിയുന്നത്. മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹീക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് ഹസിന്‍ ജഹാന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

MORE IN INDIA
SHOW MORE