
തെലങ്കാനയിൽ സ്വന്തം മണ്ഡലത്തിൽ പോലും കോൺഗ്രസ് പ്രസിഡന്റ് രേവന്ത് റഡ്ഢി വിജയിക്കില്ലെന്ന് ബി ആർ എസ് നേതാവ് കെ. കവിത മനോരമ ന്യൂസിനോട് . ഭരണ വിരുദ്ധ വികാരം തെലങ്കാനയിൽ ഉണ്ടെന്നത് കോൺഗ്രസിന്റെ സ്വപ്നം മാത്രമാണ്. ബി ജെ പിയും കോൺഗ്രസും തമ്മിൽ ചേർന്ന് പ്രവർത്തിക്കുന്നവരാണ്. ഇതിന്റെ ഉദാഹരണമാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിയ്ക്കും എതിരെയുള്ള കേസിൽ ഇ ഡി മുന്നോട്ട് പോകാത്തത്. ഭാരത് ജോഡോ യാത്രയുമായി ഗുജറാത്തിൽ പോകാത്ത രാഹുൽ ഗാന്ധി മറ്റു സംസ്ഥാനങ്ങളിൽ പോയി അദാനിയെപ്പറ്റി സംസാരിക്കുന്നില്ലെന്നും കവിത ആരോപിച്ചു.
BRS leader K Kavitha rection