ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ ഏറ്റുമുട്ടല്‍; ആറുഭീകരരെ വധിച്ചു

jammu
SHARE

ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറുഭീകരരെ വധിച്ചു. കുല്‍ഗാമില്‍ അഞ്ച് ലഷ്കറെ തയിബ ഭീകരരെയും രജൗറിയില്‍ മറ്റൊരു ഭീകരനെയും വധിച്ചു. രണ്ടിടത്തും ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണ്.

കുല്‍ഗാമിലെ സാമ്നുവിലാണ് അഞ്ച് ഭീകരരെ വധിച്ചത്. വലിയ ആയുധശേഖരവും ഭീകരരില്‍നിന്ന് പിടിച്ചെടുത്തു. അഞ്ചുപേരും ലഷ്കറെ തയിബ ഭീകരസംഘടനയിലെ അംഗങ്ങളാണ്. കരസേനയുടെ രാഷ്ട്രീയ റൈഫിള്‍സും പാരാ കമാന്‍ഡോകളും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസുമാണ് ദൗത്യത്തിന്‍റെ ഭാഗമായത്. ഇന്നലെ വൈകിട്ടാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇന്ന് രാവിലെ ഭീകരര്‍ ഒളിച്ചിരുന്ന പ്രദേശം സുരക്ഷാസേന വളഞ്ഞു. ഭീകരര്‍ ഒളിച്ചിരുന്ന വീടിന് സ്ഫോടനത്തില്‍ തീപിടിച്ചു പിന്നാലെയാണ് രജൗറിയിലും ഏറ്റുമുട്ടലുണ്ടായത്. കരസേനയും ജമ്മു കശ്മീര്‍ പൊലീസുമാണ് ഇവിടെ ഭീകരരെ നേരിടുന്നത്. കഴിഞ്ഞദിവസം ബാരാമുള്ളയിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ കരസേന വധിച്ചിരുന്നു. വന്‍ ആയുധശേഖരവും ഇവരില്‍നിന്ന് പിടിച്ചെടുത്തു. 

Six terrorist killed in kulgam Jammu Kashmir

MORE IN INDIA
SHOW MORE