
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എണ്ണിയിരത്തിലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ജൂനിയര്‍ അസോസിയേറ്റ്/ ക്ളര്‍ക്ക് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) പദവികളിലേക്കാണ് നിയമനം. ആകെ 8283 ഒഴിവുകളാണുള്ളത്.
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുെട ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ലൂടെ ഇന്നു മുതല്‍ അപേക്ഷിക്കാവുന്നതാണ്. അവസാന തിയതി ഡിസംബര്‍ ഏഴ്. പ്രിലിമിനറി പരീക്ഷ ജനുവരിയില്‍ നടക്കും. നൂറു മാര്‍ക്കിന്റെ ഒരു മണിക്കൂറുള്ള പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കാം.
20 നും 28 നും ഇടയില്‍ പ്രായമുള്ളവര്‍ക്കു അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി അല്ലെങ്കില്‍ തത്തുല്യം.
SBI Clerk Recruitment 2023: Notification for 8283 posts out at sbi.co.in, registration begins