‘ഞാന്‍ ഗര്‍ബ നൃത്തം ചെയ്യുന്ന വിഡിയോ കണ്ടു’; ഡീപ് ഫെയ്ക്കിൽ പ്രതികരിച്ച് മോദി

modi-deep-fake
SHARE

ഡീപ്പ്ഫേക്ക് വീഡിയോകള്‍ വലിയ ആശങ്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാഗ്രതപാലിക്കാനും ഡീപ്പ്ഫേക്ക് വീഡിയോകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ചാറ്റ് ജിപിടി ടീമിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. താന്‍ ഗര്‍ബ നൃത്തം ചെയ്യുന്ന വ്യാജവീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത് മോദി ചൂണ്ടിക്കാട്ടി. ബിജെപി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ദീപാവലി ഒത്തുകൂടലില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിര്‍മിത ബുദ്ധിയുടെ കാലത്ത് സാങ്കേതിക വിദ്യ ഏറെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണം. മാധ്യമങ്ങള്‍ ജനങ്ങളെ ഇക്കാര്യത്തില്‍ പ്രബുദ്ധരാക്കണമെന്നും മോദി നിര്‍ദേശിച്ചു.

‘ഡീപ് ഫെയ്ക് വിഡിയോ നിർമിക്കാൻ എഐ ഉപയോഗിക്കുന്നതു വലിയ ആശങ്കയുണ്ടാക്കുന്നു. ഡീപ് ഫെയ്ക്കുകളെ പ്രത്യേക സൂചന നൽകി അടയാളപ്പെടുത്തണമെന്നു ചാറ്റ്ജിപിടിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റിൽ പ്രചരിക്കുന്നവയ്ക്കു മുന്നറിയിപ്പ് നൽകണം. എഐയുടെ ഇക്കാലത്ത് സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതു സുപ്രധാനമാണ്. വിഷയത്തെപ്പറ്റി മാധ്യമങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കണം’ മോദി വ്യക്തമാക്കി.

MORE IN INDIA
SHOW MORE