ഇന്ത്യ കപ്പടിച്ചാല്‍ ബീച്ചിലൂടെ നഗ്നയായി ഓടും: നടിയുടെ പ്രഖ്യാപനം, വിമര്‍ശനം

rekhabojwb
SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നടി നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത വിമർശനവും ഉയര്‍ന്നു. ശ്രദ്ധ പിടിച്ചുപറ്റാനുളള നടിയുടെ ശ്രമമാണിതെന്നായിരുന്നു വിമർശനം.  വിമർശനം കടുപ്പത്തിലായതോടെ തനിയ്ക്ക് ഇന്ത്യൻ ടീമിനോടുള്ള ആരാധന കൊണ്ട് പറഞ്ഞതാണെന്ന വിശദീകരണവുമായി രേഖയെത്തി. 

സമൂഹമാധ്യമങ്ങളിൽ വളരെ സജീവയാണ് രേഖ ഭോജ്. തെലുങ്ക് നടികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നിരവധി പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട് രേഖ. ഞായറാഴ്ചയാണ് ഇന്ത്യാ –ഒസ്ട്രേലിയ ലോകകപ്പ് സൂപ്പർ ഫൈനൽ. മൂന്നാം കീരീടം ലക്ഷ്യമിട്ട് ഇന്ത്യയും ആറാം കിരീടം ലക്ഷ്യമിട്ട് ഒസ്ട്രേലിയയും ഒരുങ്ങുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സ്വപ്ന ഫൈനൽ. ഒരു തോൽവി പോലുമറിയാതെ കയറി വന്ന ടീം ഇന്ത്യ തന്നെ ഇത്തവണ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. 

If India win world cup,run naked on the beach; Actress declaration, criticism

MORE IN INDIA
SHOW MORE