പണം വാങ്ങി സ്ഥലംമാറ്റം; സിദ്ധരാമയ്യക്കെതിരെ അഴിമതി ആരോപണം

siddaramaiah-yathindra
SHARE

കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷമായ ജെ.ഡി.എസും ബി.ജെ.പിയും രംഗത്ത്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനു മകന്‍ യതീന്ദ്ര പണംവാങ്ങുന്നുവെന്നാണ് ആരോപണം. തെളിവായി യതീന്ദ്ര മുഖ്യമന്ത്രിയോടു സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്‍റ് എച്ച്. ഡി.  കുമാരസ്വാമി പുറത്തുവിട്ടു. അതേസമയം ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ വിരമിക്കല്‍ നടത്താമെന്നാണ് മുഖ്യമന്ത്രിയും തിരിച്ചടിച്ചത്.

ദീപാവലി അലങ്കാരത്തിനായി വൈദ്യുതി മോഷ്ടിച്ചതിന് പൊലീസ് കേസെടുത്തതിന് പിന്നാലെയാണു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടു കുമാരസ്വാമി ആരോപണമുയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ മകന്‍ യതീന്ദ്ര ഫോണില്‍ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയോടാണു യതീന്ദ്ര സംസാരിച്ചതെന്നും ജീവനക്കാരുടെ സ്ഥലംമാറ്റ പട്ടിക സംബന്ധിച്ചാണു സംസാരമെന്നും കുമാരസ്വാമി ആരോപിച്ചു. പണം വാങ്ങി ജീവനക്കാര്‍ക്കു സ്ഥലം മാറ്റം നല്‍കുന്ന കുംഭകോണമാണന്നാണ് ആരോപണം. യതീന്ദ്രയുടെ പിന്‍സീറ്റ് ഭരണം തുടങ്ങിയെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഭരണത്തിലിരുന്ന കാലത്ത് അഴിമതിയെ കുറിച്ചുമാത്രം ചിന്തിച്ചതിന്‍റെ ബാക്കിയാണു കുമാരസ്വാമിയുടെ ആരോപണമെന്നു സിദ്ധരാമയ്യ തിരിച്ചടിച്ചു. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ വിരമിക്കല്‍ നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ സ്കൂളുകളുടെ പുനരുദ്ധാരണത്തിനായുള്ള സി.എസ്.ആര്‍ ഫണ്ടിനെ കുറിച്ചാണു സംസാരമെന്നും ജനസമ്പര്‍ക്ക പരിപാടിക്കിടെയുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങളെന്നും  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വിശദീകരിച്ചു. 

the opposition JDS and BJP turn against to Chief Minister Siddaramaiah with allegations of corruption.

MORE IN KERALA
SHOW MORE