ആളുമാറി ക്രെഡിറ്റായത് 820 കോടി രൂപ; 649 കോടി തിരിച്ചുപിടിച്ച് യൂകോ ബാങ്ക്

ucobanknew-16
SHARE

ബാങ്കുകള്‍ക്ക് അബദ്ധം പറ്റി കോടികള്‍ അക്കൌണ്ടുടമകള്‍ക്ക് ക്രെഡിറ്റാകുന്ന സംഭവം ഇതാദ്യമല്ല. അങ്ങനെ ആളുമാറി പണം ക്രെഡിറ്റായതിനെ തുടര്‍ന്ന് ബാങ്കിന്‍റെ എംഡിക്ക് വരെ സ്ഥാനമൊഴിയേണ്ടി വന്നിട്ടുണ്ടെന്നതും ചരിത്രം. 820 കോടി രൂപയാണ് ഉടനടി പണമിടപാട് സേവനത്തിലൂടെ യൂകോ ബാങ്ക് അബദ്ധത്തില്‍ ചില അക്കൌണ്ടുകളിലേക്ക് നിക്ഷേപിച്ചത്. ഇങ്ങനെ നിക്ഷേപിക്കപ്പെട്ട പണത്തില്‍ നിന്നും 649 കോടി രൂപ വീണ്ടെടുത്തായി ബാങ്ക് വ്യക്തമാക്കുന്നു. ശേഷിക്കുന്ന 171 കോടി രൂപ കൂടി വൈകാതെ തിരിച്ചുപിടിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. 

നവംബര്‍ പത്ത് മുതല്‍ 13 വരെയാണ് സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം ചിലരുടെ അക്കൌണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെട്ടത്.  തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ ഐഎംപിഎസ് സംവിധാനം ബാങ്ക് തല്‍ക്കാലത്തേക്ക് ഓഫ്ലൈനാക്കി. തകരാര്‍ എത്രയും വേഗം പരിഹരിക്കാനാകുമെന്നും അതിന് ശേഷം ഐഎംപിഎസ് പഴയതുപോലെ ഓണ്‍ലൈന്‍ ആക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. 

UCO Bank recovers 649 cr credited to customers

MORE IN INDIA
SHOW MORE