സവാള വില കുതിച്ചുയര്‍ന്നെങ്കിലും കര്‍ഷകര്‍ പട്ടിണിയില്‍; കടമെഴുതി തള്ളുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം

rajastan-farmers
SHARE

വിപണിയിൽ സവാള വില കുതിച്ചുയരുമ്പോഴും അതിന്റെ പ്രയോജനം ലഭിക്കാതെ രാജസ്ഥാനിലെ സാധാരണ കർഷകർ.  വിളയിറക്കുന്നതിന്റെ ചിലവുപോലും പലർക്കും തിരികെ കിട്ടാറില്ല. കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളുമെന്നാണ്  കോൺഗ്രസും ബിജെപിയും  കർഷകർക്ക് ഈ തിരഞ്ഞെടുപ്പിൽ നൽകിയിരിക്കുന്ന മുഖ്യ വാഗ്ദാനം. 

രാജസ്ഥാനിൽ സവാള വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വിളയിറക്കലിന്‍റെ സമയമാണിത്. നേരം പുലരുമ്പോൾ തുടങ്ങുന്ന അധ്വാനം സന്ധ്യവരെ നീളും. വിപണിയിൽ സവാളക്ക് പൊന്നും വിലയെങ്കിലും തങ്ങൾക്ക് അതിന്‍റെ  മെച്ചമൊന്നും കിട്ടാനില്ലെന്ന് റഷിദ്പുരയിലെ ഈ കർഷകൻ പറയുന്നു. അശോക് ഗെഹ് ലോട്ട് കർഷക ക്ഷേമത്തിനായി ചിലതെല്ലാം ചെയ്തെന്ന് പറഞ്ഞ ഇദ്ദേഹം ആര് ഭരിച്ചാലും കർഷകന് കഷ്ടപ്പാട് മാത്രം ബാക്കിയെന്നും ചൂണ്ടിക്കാട്ടി.  

ജനസംഖ്യയുടെ 74% കൃഷിപ്പണിയിലേർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ കർഷകരിൽ 60% വും ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളും എന്ന വാഗ്ദാനമാണ് കോൺഗ്രസും ബിജെപിയും മുന്നോട്ട് വയ്ക്കുന്നത്.

MORE IN INDIA
SHOW MORE