വാക്കുതര്‍ക്കം; അയല്‍വാസിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി; ഗുരുതരം

stab
SHARE

വാഗ്വാദത്തെ തുടര്‍ന്ന് അയല്‍വാസിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. ഉത്തര്‍പ്രദേശിലെ കൌസംബി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. യുവാവിന്‍റെ അച്ഛന്‍റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. യുവതി കൃത്യത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. കൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ച യഥാര്‍ഥ കാരണം എന്തെന്നറിയാന്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. യുവതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഐപിസി 326,308 വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റാരോപിതയായ 32കാരിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഇവരുടെ ഭര്‍ത്താവ് യുഎഇയില്‍ ജോലി ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. 

വീട്ടില്‍ കുറച്ച് ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിനായി സഹായം അഭ്യര്‍ഥിച്ചാണ് യുവതി 26കാരനായ തന്‍റെ മകനെ വിളിച്ചുകൊണ്ട് പോയതെന്നും അവിടെ വച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ കത്തിയെടുത്ത് മകന്‍റെ ജനനേന്ദ്രിയം ഛേദിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവാവിന്‍റെ പിതാവിന്‍റെ പരാതിയില്‍ പറയുന്നു.  ബഹളം കേട്ട് ഓടിയെത്തിയ താന്‍ മകനെ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലാണ് കണ്ടെത്തിയതെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം കൌസംബിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പ്രയാഗ് രാജിലെ ആശുപത്രിയിലേക്ക് മാറ്റി. 

Woman chops off neighbour's genitals, Uttar Pradesh

MORE IN INDIA
SHOW MORE