
അന്തരീക്ഷ മലിനീകരണത്തിൽ ശ്വാസം മുട്ടി ഡൽഹി. വായു നിലവാരം ഗുരുതരാവസ്ഥയിൽ തുടരുന്നു. പഞ്ചാബിൽ ചട്ടങ്ങളെല്ലാം മറികടന്ന് കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. സ്ഥിതി വിലയിരുത്താൻ പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
ദീപാവലി പടക്കം പൊട്ടിക്കലിന് പിന്നാലെ ഡൽഹിയിൽ ഒരോ ദിവസവും സ്ഥിതി ഗുരുതരമാവുകയാണ്.
മലിനീകരണം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾക്ക് ചികിത്സിക്കുന്നതിനായി ആശുപത്രികളിൽ തുറന്ന പ്രത്യേക വാർഡുകളിലേക്ക് നിരവധി പേരാണ് എത്തുന്നത്. സുപ്രീംകോടതിയും കേന്ദ്രസർക്കാരും ഇടപെട്ടിട്ടും പഞ്ചാബിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. പഞ്ചാബിൽ
പ്രതിദിനം2000 ന് മുകളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങൾ കുറെ കൂടി കടുപ്പിക്കാനും ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്താനുമാണ് ഡൽഹി സർക്കാരിന്റെ നീക്കം
സോട്ട് - ഗോപാൽ റായ്, പരിസ്ഥിതി മന്ത്രി
സിഎൻജി, വൈദ്യുതി, ബിഎസ് 6 ഡീസൽ ബസുകൾ ഒഴികെയുള്ളവ ഡൽഹിയിലക്ക് പ്രവേശിക്കുന്നത് തടഞ്ഞേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കേന്ദ്രസർക്കാരിനും ഹരിയാന യുപി സർക്കാരുകൾക്കും കത്ത് അയച്ചിരുന്നു. എന്നാൽ ഡൽഹി സർക്കാർ കണ്ണിൽ പൊടിയിടുന്നത് അവസാനിപ്പിച്ച് കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് അവസാനിപ്പിക്കാൻ ഉചിതമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ലഫ്. ഗവർണർ വി കെ സക്സേന വിമർശിച്ചു.