ജനവിധി തേടി ജയ്പൂര്‍ രാജകുമാരി; വിദ്യാധർനഗറില്‍ സ്ഥാനാര്‍ഥി ദിയാകുമാരി

diya-kumari
SHARE

രാജസ്ഥാനിലെ താരമണ്ഡലങ്ങളിലൊന്നാണ് വിദ്യാധർനഗർ. ജയ്പൂർ കൊട്ടാരത്തിലെ രാജകുമാരിയും ലോക്സഭാംഗവുമായ ദിയാ കുമാരിയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. വസുന്ധരെ രാജെയ്ക്ക് ബദലായാണ് കേന്ദ്ര നേതൃത്വം ദിയ കുമാരിയെ വളർത്തിക്കൊണ്ടു വരുന്നതെന്നാണ് ബിജെപി അണികൾ കരുതുന്നത്.

സ്വന്തം തൂക്കത്തിൽ വാഴപ്പഴം ഗ്രാമവാസികൾക്ക് വിതരണം ചെയ്താണ് ദിയാകുമാരിയുടെ പ്രചാരണം. ജയ്പൂർ രാജകുടുംബത്തിലെ അവസാന ഭരണാധികാരിയായിരുന്ന മഹാരാജ മാൻസിങ്ങിന്‍റെ ചെറുമകളാണ് ദിയാകുമാരി. ഉൾഗ്രാമങ്ങളിൽ സ്ത്രീകൾ നിലത്തും പുരുഷൻമാർ കസേരകളിലും രാജകുമാരിയുടെ വരവ് കാത്തിരുന്നു. 

2013 ൽ സവായ് മാധോപൂരിൽ നിന്ന് നിയമസഭയിലേക്കും 2019 ൽ രാജ് സമന്ദിൽ നിന്ന്  ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു, ദിയാകുമാരി. സിറ്റിങ് എൽഎയെ മാറ്റിയാണ് ദിയാകുമാരിക്ക് ഇക്കുറി പാർട്ടി സീറ്റ് നൽകിയത്. ബിജെപി സ്ഥാനാർഥി വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് അണികൾ. 

The princess of the Jaipur palace is the candidate in Vidyadharnagar

MORE IN INDIA
SHOW MORE