ജമ്മു കശ്മീരില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; 36 മരണം

bus-accidnt
SHARE

ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം. 19 പേര്‍ക്ക് പരുക്ക്. പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.  

കിഷ്ത്വാറില്‍നിന്ന് ജമ്മുവിലേക്ക് പോയ ബസാണ് ദേശീയപാതയില്‍നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്ക് പതിച്ചത്. ദോഡ ജില്ലയിലെ അസ്സറില്‍ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. പലതവണ കരണംമറിഞ്ഞ് തകര്‍ന്ന ബസില്‍നിന്ന് ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെയും മരിച്ചവരെയും പുറത്തെടുത്തത്. ബസിലാകെ 55 പേരാണുണ്ടായിരുന്നു. പരുക്കേറ്റവരെ ഹെലികോപ്റ്റര്‍മാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി. 

രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവര്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ദുരിതാശ്വാസനിധിയില്‍നിന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

MORE IN INDIA
SHOW MORE