
വ്യത്യസ്തമായ പല ആചാര അനുഷ്ഠാനങ്ങളും ആഘോഷങ്ങളും ഒന്നിക്കുന്ന രാജ്യമാണ് ഇന്ത്യ. പല പ്രദേശത്തും വിശ്വാസങ്ങളുടെ ഭാഗമായി പല വ്യത്യസ്തമായ ആഘോഷങ്ങളും നടത്താറുണ്ട്. ദീപാവലിയോടനുബന്ധിച്ച് ഹിമാചല്‍ പ്രദേശില്‍ നടന്ന മറ്റൊരു ആഘോഷമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ദീപാവലിയുടെ പിറ്റേ ദിവസമാണ് വ്യത്യസ്തമായ ഈ ആഘോഷം നടത്താറുള്ളത്. പരസ്പരം കല്ലുകള്‍ എറിഞ്ഞാണ് ആഘോഷം. ഹിമാചല്‍ പ്രദേശിലെ ദാമി എന്ന ഗ്രാമത്തിലാണ് വ്യത്യസ്തമായ ആഘോഷം.
രണ്ടു ഗ്രൂപ്പുകളാണ് ഇതില്‍ പങ്കെടുക്കുക. ഇരു ഗ്രൂപ്പുകളും കല്ലുകള്‍ പെറുക്കി വാശിയോടെ പരസ്പരം എറിയും. മല്‍സരിക്കുന്ന ഗ്രൂപ്പുകളില്‍ ഒന്നില്‍ നിന്ന് ഒരാള്‍ക്ക് പരുക്കേറ്റ് ചോര ചിന്തിയാല്‍ മാത്രമേ മല്‍സരം അവസാവനിപ്പിക്കുകയുള്ളു. ഈ രക്തം ശേഖരിച്ച് കാളി ക്ഷേത്രത്തിലെത്തിച്ച് ദേവിക്ക് തിലകക്കുറിയും വരക്കണം എന്നാണ് ഇവരുടെ വിശ്വാസം.
റാണാ രാജകുടുംബത്തിലെ റാണിയുടെ ഓര്‍മക്കാണ് ഈ ദിനം ആചരിക്കുന്നത്. ഇതുവഴി നാടിന് ഐശ്വരം ഉണ്ടാകും എന്നാണ് വിശ്വാസം. ഇത്തവണ നടന്ന ആഘോഷത്തില്‍ ഇരുപത് മിനിറ്റോളമാണ് കല്ലേറ് നടന്നത്. ഒരാള്‍ക്ക് പരുക്കേറ്റതോടെ മല്‍സരം അവസനാപ്പിക്കുകയും കാളിക്ക് രക്തത്താല്‍ കുറി തൊടുവിക്കുകയും ചെയ്തു. ഇതോടെ ആഘോഷ പരിപാടികള്‍ക്കും അവസാനമായി. ആടിയും പാടിയും ഈ ദിവസം പ്രദേശവാസികള്‍ ആഘോഷമാക്കി മാറ്റും. എല്ലാവര്‍ഷവും ദീപാവലിയുെട പിറ്റേദിവസം ഈ കല്ലേറ് ഉല്‍സവം നടത്താറുണ്ട്.
'stone pelting' festival at Himachal Pradesh